ഹോണ്ട യൂണികോണ്‍ image credit: honda2wheelersindia
Business

സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, തകരാര്‍ കണ്ടെത്തി ഉടന്‍ അലര്‍ട്ട് ചെയ്യും; പുതിയ യൂണികോണുമായി ഹോണ്ട, ഒരു ലക്ഷത്തിന് മുകളില്‍ വില

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ യൂണികോണ്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ യൂണികോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഉടമയെ അലര്‍ട്ട് ചെയ്യിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് രണ്ട് സാങ്കേതികവിദ്യയുമായാണ് ബൈക്ക് പുറത്തിറങ്ങുന്നത്. 2025 ഹോണ്ട യൂണികോണിന്റെ വില 1,19,481 രൂപയാണ് ( ഡല്‍ഹി എക്സ്-ഷോറൂം)

മുന്‍വശത്ത് ഇതിന് ക്രോം അലങ്കാരങ്ങളോടുകൂടിയ ഒരു പുതിയ ഓള്‍-എല്‍ഇഡി ഹെഡ്ലാമ്പ് ഉണ്ട്. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയന്റ്, റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുള്ള ഒറ്റ വേരിയന്റിലാണ് പുതിയ യൂണികോണ്‍ ലഭ്യമാകുക. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവിധം യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്.

പുതിയ ഹോണ്ട യൂണികോണിന് കരുത്തേകുന്നത് 162.71സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോര്‍ 7500 ആര്‍പിഎമ്മില്‍ 9.7 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 14.58 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പ്രീമിയം സഞ്ചാര വിഭാഗത്തില്‍ ഹോണ്ട യൂണികോണ്‍ എല്ലായ്പ്പോഴും മുന്‍നിരയിലാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT