Kerala State Onam Bumper Lottery file
Business

30 കോടിയുടെ ഓണം ബമ്പര്‍ അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?; കണക്ക് ഇങ്ങനെ

30 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയ 2026ലെ ഓണം ബമ്പര്‍ വില്‍പ്പന സര്‍വകാല റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: 30 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയ 2026ലെ ഓണം ബമ്പര്‍ വില്‍പ്പന സര്‍വകാല റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ട് സമ്മാനത്തുക ഉയര്‍ത്തിയതാണ് പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ തരംഗമായത്. ടിക്കറ്റ് വില്‍പ്പന എല്ലാ ജില്ലകളിലും തകൃതിയായാണ് നടക്കുന്നത്. അതിനിടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ നികുതി കിഴിച്ച് കൈയില്‍ എത്ര കിട്ടും എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഒന്നാം സമ്മാനം അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?

30 കോടി രൂപയുടെ പത്തുശതമാനം ഏജന്‍സി കമ്മീഷന്‍ ആയി പോകും. അതായത് മൂന്ന് കോടി രൂപ. ശേഷിക്കുന്ന 27 കോടി രൂപയിന്മേലാണ് കേന്ദ്രസര്‍ക്കാരിന്റെ നികുതി വരിക. പുതിയ ടാക്‌സ് റെജീം അനുസരിച്ച് 27 കോടി രൂപയുടെ 30 ശതമാനം തുക ആദായ നികുതി ആയി വരും. അതായത് 8,10,00,000 രൂപ. 8.10 കോടിയുടെ 25 ശതമാനമാണ് സര്‍ചാര്‍ജ് ആയി ഈടാക്കുക. അതായത് 2,02,50,000 രൂപ. അങ്ങനെ മൊത്തം നോക്കിയാല്‍ (അടിസ്ഥാന ആദായ നികുതിയും സര്‍ചാര്‍ജും കൂടി കൂട്ടുമ്പോള്‍) 10,12,50,000 കോടി രൂപയാണ് വരിക.

ഇതിന്റെ നാലുശതമാനം സെസ് ആയും ചാര്‍ജ് ചെയ്യും. അതായത് 40,50,000 രൂപയാണ് സെസ് ആയി ഈടാക്കുക. അടിസ്ഥാന ആദായ നികുതിയും സര്‍ചാര്‍ജും സെസും കൂടി ചേരുമ്പോള്‍ മുഴുവന്‍ നികുതിയായി. അങ്ങനെ നോക്കിയാല്‍ 10,53,00,000 രൂപയാണ് മൊത്തം ടാക്‌സ് വരുന്നത്. തുടര്‍ന്ന് 16,47,00,000 രൂപയാണ് 30 കോടി രൂപയുടെ ലോട്ടറി അടിച്ച ഭാഗ്യവാന്റെ കൈയില്‍ കിട്ടുക. ഓള്‍ഡ് റെജീം അനുസരിച്ചാണെങ്കില്‍ ഒരു കോടിയിലധികം രൂപ കൂടി നികുതിയായി ഈടാക്കും. എന്നാല്‍ സര്‍ചാര്‍ജും സെസും കൃത്യമായി അടച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വലിയൊരു തുക പലിശയിനത്തില്‍ പോകുമെന്ന കാര്യം ഓര്‍ക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

How much will you get if you Onam bumper winner worth 30 crores?; Here's the calculation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

റോസാപ്പൂക്കള്‍ കുലകുത്തി വിടരും; വാടിത്തളര്‍ന്ന ചെടിയെ കരുത്തനാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദീപിക, ആലിയ പിന്നെ മമിത; 200 കോടിയിൽ ചരിത്രമെഴുതി താരം

പാൽ തിളപ്പിച്ചപ്പോൾ അടിയിൽ പിടിച്ചോ? നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'കാമുകന്‍ വഞ്ചിച്ചു, ആ പെണ്‍കുട്ടി എന്‍റെ സുഹൃത്തായി; അറിയുന്നത് ബ്രേക്കപ്പിന് ശേഷം'; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി