Today's Rashi Phalam October 25| പണം കടം നൽകിയവർക്ക് അത് തിരികെ ലഭിക്കും, വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 25-10-2026
Daily Horoscope Today's Rashi Phalam September 06
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സർക്കാർ ഓഫീസുകളിൽനിന്ന് ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. ദാമ്പത്യജീവിതത്തിലെ ചെറിയ അസ്വാരസ്യങ്ങൾ സംസാരിച്ച് പരിഹരിക്കും. ആഗ്രഹിച്ചിരുന്ന ഒരു കൂടിക്കാഴ്ച നടക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ വ്യാപാരകരാറുകളിൽ ഏർപ്പെടാൻ അനുകൂലമായ സാഹചര്യമുണ്ടാകും. പണം കടം നൽകിയവർക്ക് അത് തിരികെ ലഭിക്കും. വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശപഠനത്തിനായി കാത്തിരിക്കുന്നവർക്ക് പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കാം. സഹപാഠികളുമായുള്ള സഹകരണം പഠനകാര്യങ്ങളിൽ ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കോടതി വ്യവഹാരങ്ങളിലോ നിയമപരമായ നടപടികളിലോ അനുകൂലമായ നീക്കമുണ്ടാകും. കുടുംബാംഗത്തിന്റെ ആരോഗ്യകാര്യത്തിൽ ആശ്വാസം ലഭിക്കും. അകന്നു പോയവർ വീണ്ടും ഒന്നിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. മക്കളുടെ നേട്ടം അഭിമാനത്തിന് ഇടയാക്കും. ധന സ്ഥിതി മെച്ചപ്പെടും പൊതു പ്രവർത്തനങ്ങളിൽ നിങ്ങളുടെ നിർദേശങ്ങൾക്ക് അംഗീകാരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വസ്തു വിൽക്കുന്നതിന് ശ്രമിക്കുന്നവർക്ക് അനുയോജ്യമായ കാലമാണിത്. കൈത്തൊഴിൽ ചെയ്യുന്നവർക്ക് ലാഭകരമായ ഓർഡറുകൾ ലഭിക്കാം. ഒരു വിവാഹത്തിൽപങ്കെടുക്കും

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പ്രണയബന്ധത്തിൽ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാകും. മാധ്യമരംഗത്തും പൊതുവേദികളിലും പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധ നേടാൻ കഴിയും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കൃഷിയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ആരംഭിക്കാൻ സഹായം ലഭിക്കും. ദൂരയാത്രയ്ക്കുള്ള ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കും. കടബാധ്യതയിൽ ഒരു ഭാഗം തീർക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള നടപടികളിൽ പ്രതീക്ഷ നൽകുന്ന പുരോഗതിയുണ്ടാകും. അധ്യാപകർക്കും പരിശീലകർക്കും കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ വീട് നിർമിക്കുന്നതിനുള്ള ആലോചനകൾക്ക് വ്യക്തമായ രൂപം നൽകാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്ന മാർഗങ്ങളെക്കുറിച്ച് അറിയാൻ അവസരമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കൂട്ടുകച്ചവടത്തിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ കഴിയും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

എഴുത്തുകാർക്കും ഗവേഷകർക്കും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. മകന്റെ തൊഴിൽ സംബന്ധമായ കാര്യത്തിൽ അനുകൂലമായ വിവരം എത്തും.

Summary

Today's Rashi Phalam October 25| Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com