പാം കൗര്‍ എക്സ്
Business

എച്ച്എസ്ബിസിയുടെ അമരത്ത് ഇന്ത്യന്‍ വംശജ, ഇതാദ്യം; ആരാണ് പാം കൗര്‍?

പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി ഹോള്‍ഡിങ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് വനിത

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി ഹോള്‍ഡിങ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് വനിത. ഇന്ത്യന്‍ വംശജയായ പാം കൗറിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തത് രാജ്യത്തിനും അഭിമാനമായി.

നാല് പതിറ്റാണ്ടോളം നീണ്ട ബാങ്കിങ് ജീവിതത്തില്‍ ഓഡിറ്റിങ് അടക്കം നിരവധി സുപ്രധാന മേഖലകളില്‍ പാം കൗര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 60കാരി 2013 ഏപ്രിലിലാണ് എച്ച്എസ്ബിസില്‍ ചേര്‍ന്നത്. ഇന്റേണല്‍ ഓഡിറ്റ് മേധാവിയായാണ് എച്ച്എസ്ബിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്ത്യയിലെ പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ കൗര്‍, ആഗോള തലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് പുതിയ റോള്‍ ഏറ്റെടുക്കുന്നത്. യൂറോപ്പില്‍ ബാങ്കിങ് രംഗത്തെ ഏറ്റവും സീനിയര്‍ വനിതയാണ് കൗര്‍. എച്ച്എസ്ബിസിയില്‍ ചേരുന്നതിന് മുമ്പ്, സിറ്റിഗ്രൂപ്പില്‍ അടക്കം കംപ്ലയന്‍സ്, ഓഡിറ്റ് റോളുകള്‍ വഹിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി എച്ച്എസ്ബിസിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ച കൗര്‍ 2019ല്‍ മൊത്തവ്യാപാര വിപണിയുടെയും ക്രെഡിറ്റ് റിസ്‌കിന്റെയും മേധാവിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT