ചിത്രം: പിടിഐ 
Business

ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കും; ഓഹരി വിറ്റഴിക്കലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ഐഡിബിഐ ബാങ്കില്‍ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് ഓഹരിയുടമകളുടെ വിഹിതം കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും വിഭജിക്കും' - സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐഡിബിഐ ബാങ്കിലെ മാനേജ്മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് ഓഹരി ഉടമസ്ഥാവകാശം കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഐഡിബിഐ ബാങ്കിന്റെ നിലവിലെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സര്‍ക്കാരിന്റേയും എല്‍ഐസിയുടേയും പക്കലാണ് (കേന്ദ്ര സര്‍ക്കാരിന് 45.48%, എല്‍ഐസിക്ക് 49.24 %). നിലവില്‍ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണമുള്ള പ്രമോട്ടറാണ് എല്‍ഐസി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT