ബോംബെ ഐഐടി ഫയൽ
Business

ഐഐടി ബോംബെ പ്ലെയിസ്‌മെന്റില്‍ ജോലി ലഭിച്ചത് 75 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രം, ഒരു കോടിക്ക് മുകളില്‍ ശമ്പളം ലഭിച്ചത് 22 പേര്‍ക്ക്; നാലുലക്ഷം മാത്രം ഉള്ളവരും പട്ടികയില്‍

ഐഐടിയില്‍ പ്രവേശനം ലഭിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്യാംപസ് പ്ലെയിസ്‌മെന്റ് ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐഐടിയില്‍ പ്രവേശനം ലഭിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്യാംപസ് പ്ലെയിസ്‌മെന്റ് ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ബോംബെ ഐഐടിയില്‍ ഈ വര്‍ഷത്തെ പ്ലെയിസ്‌മെന്റ് അവസാനിച്ചപ്പോള്‍ 75 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ചവരുടെ ശരാശരി വാര്‍ഷിക ശമ്പളം 23.5 ലക്ഷമാണ്. മുന്‍വര്‍ഷം ഇത് 21.8 ലക്ഷമായിരുന്നു. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പളത്തിന്റെ പരിധി ഇടിഞ്ഞു. പ്രതിവര്‍ഷം ആറുലക്ഷം രൂപയില്‍ നിന്ന് നാലുലക്ഷം രൂപയായാണ് കുറഞ്ഞത്.

ക്യാംപസ് പ്ലെയിസ്‌മെന്റില്‍ 1979 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ 1475 പേര്‍ക്കാണ് ജോലി ലഭിച്ചത്. 78 എണ്ണം വിദേശ ഓഫറുകളായിരുന്നു. 22 പേര്‍ക്ക് പ്രതിവര്‍ഷം ഒരു കോടിയില്‍പ്പരം രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ഓഫര്‍ ലഭിച്ചു. 558 പേര്‍ക്ക് പ്രതിവര്‍ഷം 20ലക്ഷത്തില്‍പ്പരം രൂപ ശമ്പളം ലഭിക്കുന്ന ഓഫര്‍ ആണ് ലഭിച്ചത്. 123 കമ്പനികളാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

230പേര്‍ക്ക് പ്രതിവര്‍ഷം 16.75 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് ശമ്പളം ലഭിക്കുക. 10 പേര്‍ക്ക് മാത്രമാണ് പ്രതിവര്‍ഷം നാലുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയില്‍ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചത്. എന്‍ജിനീയറിങ്, ടെക് മേഖലയില്‍ നിന്നാണ് ഏറ്റവുമധികം ഓഫര്‍ ലഭിച്ചത്. 106 എന്‍ജിനീയറിങ് കമ്പനികളില്‍ 430 വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി ലെവല്‍ ജോലിയാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT