പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലും ഇത് പ്രതിഫലിച്ചു. വലിയ കറക്ഷന്‍ ആണ് വിപണിയില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണോ അതോ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതാണോ നല്ലത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ഇപ്പോള്‍ ബാങ്കുകളിലും മറ്റും സുരക്ഷിത നിക്ഷേപമായ സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ ചാഞ്ചാട്ടം ഉള്ളപ്പോഴായാലും ഇല്ലെങ്കിലും നിക്ഷേപത്തെ ഡൈവേഴ്‌സിഫൈ ചെയ്യുക എന്നതാണ് പ്രധാനം. എല്ലാം ഒന്നില്‍ തന്നെ നിക്ഷേപിക്കുന്നതിന് പകരം പലതിലുമായി നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പണത്തെ വളര്‍ത്താന്‍ ഓഹരിയും കൈവശമുള്ള പണം സൂക്ഷിക്കുന്നതിനായി കടപ്പത്രങ്ങളും അനിശ്ചിതാവസ്ഥയുടെ കാലത്ത് നിക്ഷേപം സുരക്ഷിതമാക്കാന്‍ സ്വര്‍ണവും എന്ന രീതിയില്‍ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കാനാണ് വിദഗ്ധരുടെ പൊതുവേയുള്ള ഉപദേശം. എന്നാല്‍ നിലവിലെ വിപണി സാഹചര്യത്തില്‍ ഏതൊക്കെ അസറ്റുകളില്‍ എത്രത്തോളം വീതം നിക്ഷേപിക്കണം എന്നത് മിക്കവരെയും കുഴപ്പിക്കുന്നു ചോദ്യമാണ്.
ഒരു അസറ്റില്‍ മാത്രമായി മുഴുവന്‍ പണവും നിക്ഷേപിക്കരുത്. റിസ്‌ക് കുറയ്ക്കുന്നതിന് വൈവിധ്യവത്കരണത്തെ ആശ്രയിക്കുന്നതാണ് നല്ലത്. അതുപോലെ ഓഹരി + കടപ്പത്രം + സ്വര്‍ണം എന്നിങ്ങനെ മൂന്ന് പ്രധാന അസറ്റ് വിഭാഗങ്ങളിലും സമതുലിതമായി നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക ലക്ഷ്യവും റിസ്‌ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും നിക്ഷേപം വളരാന്‍ അനുവദിക്കാവുന്ന കാലയളവും അടിസ്ഥാനമാക്കിയാകണം നിക്ഷേപ വിഹിതം തീരുമാനിക്കേണ്ടത്.
ഉദാഹരണമായി കൈവശം ഒരു ലക്ഷം ഉണ്ടെന്ന് കരുതുക. മൊത്തം തുകയുടെ 50-60 ശതമാനം ഓഹരികളിലും 20-30 ശതമാനം കടപ്പത്രങ്ങളിലും 10-20 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്നതാണ്. അതായത്, ഓഹരിയില്‍ നിന്നും ദീര്‍ഘകാലയളവിലെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടവും ലിക്വിഡിറ്റി ഉറപ്പാക്കാനുമാണ് കടപ്പത്രങ്ങള്‍ പരിഗണിക്കുന്നത്. വിപണിയിലെ തിരിച്ചടിയില്‍ നിന്നുള്ള രക്ഷാകവചമായാണ് സ്വര്‍ണത്തെ പരിഗണിക്കുന്നത്. എന്നിരുന്നാലും നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷി , സാമ്പത്തിക ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കി വേണം നിക്ഷേപ വിന്യാസത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം എല്ലാവര്‍ക്കും ഒരുപോലെ ഇണങ്ങുന്ന ഒരു നിര്‍ദേശമായി ഇതിനെ കാണാന്‍ സാധിക്കില്ല. നിക്ഷേപത്തിന് വളരെ ദീര്‍ഘമായ കാലയളവ് (5 വര്‍ഷത്തിന് മുകളില്‍) അനുവദിക്കാന്‍ കഴിയുന്നവരെങ്കില്‍ കൂടുതല്‍ വിഹിതം ഓഹരിക്കായി മാറ്റിവെക്കുക. മറുവശത്ത് കുറഞ്ഞ സമയം (3 വര്‍ഷത്തില്‍ താഴെ) മാത്രമാണ് നീക്കിവെക്കാനുള്ളതെങ്കില്‍ കടപ്പത്രം പോലെയുള്ള സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ക്കാകും കൂടുതല്‍ പരിഗണന നല്‍കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates