പ്രതീകാത്മക ചിത്രം 
Business

ഇന്ത്യയ്ക്കു കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാം; വാഗ്ദാനവുമായി റഷ്യ, സജീവ പരിഗണനയില്‍

രൂപ-റൂബിള്‍ ഇടപാടിലൂടെ കുറഞ്ഞ നിരക്കില്‍ ക്രൂഡ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം ശക്തമായി തുടരുന്നതിനിടെ ഇന്ത്യയ്ക്കു കുറഞ്ഞ വിലയില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി റി്‌പ്പോര്‍ട്ട്. ഇക്കാര്യം ഇന്ത്യ സജീവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

രൂപ-റൂബിള്‍ ഇടപാടിലൂടെ കുറഞ്ഞ നിരക്കില്‍ ക്രൂഡ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. അസംസ്‌കൃത എണ്ണയും മറ്റ് ഉത്പന്നങ്ങളും വന്‍ വിലക്കിഴിവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സജീവമായി പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉപരോധം ഭയന്ന് റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കമതിക്ക് നിലവില്‍ പല രാജ്യങ്ങളും തയ്യാറാകുന്നില്ല. അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ ഇടപാടുകളുമായി നേരത്തെതന്നെ ഇന്ത്യക്ക് റഷ്യയുമായി ബന്ധമുണ്ട്. 

രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ മൂന്നുശതമാനംവരെയാണ് ഇപ്പോള്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതി. ഇത് ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT