ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

Drifting SpaceX Rocket On High-Speed Collision Course With Moon
AI imagegoogle gemini
Edited By:
Updated on
1 min read

സ്പേസ്എക്സിന്റെ ലക്ഷ്യംതെറ്റി സഞ്ചരിക്കുന്ന റോക്കറ്റ് ദിവസങ്ങള്‍ക്കകം ചന്ദ്രനില്‍ ഇടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ അയയ്ക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് ലക്ഷ്യം തെറ്റി ചന്ദ്രനില്‍ ഇടിക്കാനൊരുങ്ങുന്നത്. മണിക്കൂറില്‍ 5,400 മൈല്‍ (8,700 കിലോമീറ്റര്‍) എന്ന വേഗതയില്‍ ചന്ദ്രന്റെ പ്രകാശമുള്ള പടിഞ്ഞാറന്‍ ഭാഗത്തുള്ള ഐന്‍സ്റ്റീന്‍ ഗര്‍ത്തത്തിന് സമീപമാകും റോക്കറ്റ് ഇടിക്കുകയെന്ന് സ്പേസ് ട്രാക്കിംഗ് വിദഗ്ദ്ധനായ ബില്‍ ഗ്രേ പ്രവചിക്കുന്നു.

റോക്കറ്റിന്റെ അപ്പര്‍സ്റ്റേജ് ബുധനാഴ്ച ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയും ഒരു ഗര്‍ത്തം രൂപപ്പെടുകയും പൊടിയും അവശിഷ്ടങ്ങളും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. അമേരിക്കയുടെയും കാനഡയുടെയും കിഴക്കന്‍ ഭാഗങ്ങളിലും തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൂട്ടിയിടി വ്യക്തമായി കാണാന്‍ സാധിക്കും.

Drifting SpaceX Rocket On High-Speed Collision Course With Moon
സ്മാര്‍ട്ട്ഫോണ്‍ മഴയത്ത് നനഞ്ഞോ? ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍
Drifting SpaceX Rocket On High-Speed Collision Course With Moon
കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍

കൂട്ടിയിടി വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെങ്കിലും കൂടുതല്‍ ബഹിരാകാശ മാലിന്യം ഭ്രമണപഥത്തില്‍ നിറയുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു സൂചിപ്പിക്കുന്നു. റോക്കറ്റ് ചന്ദ്രനില്‍ ഇടിപ്പിക്കാന്‍ സ്പേസ്എക്സ് ലക്ഷ്യമിട്ടിരുന്നില്ല. എന്നാല്‍ റോക്കറ്റിന്റെ അപ്പര്‍സ്റ്റേജ് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ചന്ദ്രനില്‍ ഇത്തരത്തില്‍ ഇടിക്കുന്ന രണ്ടാമത്തെ റോക്കറ്റ് ആയിരിക്കും ഇത്. 2022-ല്‍ ഒരു ചൈനീസ് റോക്കറ്റ് ചന്ദ്രന്റെ മറഞ്ഞിരിക്കുന്ന ഭാഗത്ത് രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഒരു സെക്കന്‍ഡില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും കൂട്ടിയിടി. ഇതേത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന വസ്തുക്കള്‍ ബഹിരാകാശത്തേക്ക് മൈലുകളോളം നീളും. ദൂരദര്‍ശിനികളിലൂടെ മിനിറ്റുകളോളം അത് ദൃശ്യമാകും. ഭാവിയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഈ അവശിഷ്ടങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഏകദേശം 27 മീറ്റര്‍ വീതിയും 5 മീറ്റര്‍ ആഴവുമുള്ള ഒരു ഗര്‍ത്തം രൂപപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയില്ലെങ്കിലും ബഹിരാകാശ പേടകങ്ങള്‍ക്ക് ദൃശ്യമാകും. നാസയുടെ ലൂണാര്‍ റീകോണൈസന്‍സ് ഓര്‍ബിറ്റര്‍, ദക്ഷിണകൊറിയയുടെ ഡാനൂരി ലൂണാര്‍ ഓര്‍ബിറ്റര്‍ എന്നിവ കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പകര്‍ത്തും. 12 മീറ്റര്‍ നീളവും 4,500 കിലോഗ്രാം ഭാരവുമുള്ളതാണ് കൂട്ടിയിടിക്കുന്ന റോക്കറ്റ് ഭാഗം. 2025 ജനുവരി 15-ന് രണ്ട് സ്വകാര്യ ലൂണാര്‍ ലാന്‍ഡറുകളെ വഹിച്ചുകൊണ്ടാണ് ഇത് വിക്ഷേപിച്ചത്.

Drifting SpaceX Rocket On High-Speed Collision Course With Moon
ഫോണ്‍ ചാര്‍ജിങ് സ്പീഡ് കൂട്ടണോ? സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Drifting SpaceX Rocket On High-Speed Collision Course With Moon
വാട്‌സ്ആപ്പ് വെബിലൂടെയും വിളിക്കാം, വെയിറ്റിങ് റൂം, കോള്‍ ട്രാന്‍സ്ഫര്‍; പുത്തന്‍ ഫീച്ചറുകള്‍
Summary

Drifting SpaceX Rocket On High-Speed Collision Course With Moon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Image of Chooralmala
New crater likely to form after SpaceX rocket slams into the moon
Top 5 News Today
India is set to witness as the country's first private orbital rocket, Vikram-1
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com