വാട്‌സ്ആപ്പ് വെബിലൂടെയും വിളിക്കാം, വെയിറ്റിങ് റൂം, കോള്‍ ട്രാന്‍സ്ഫര്‍; പുത്തന്‍ ഫീച്ചറുകള്‍

പുതുതായി കോള്‍ ട്രാന്‍സ്ഫര്‍ ഫീച്ചറും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്
WhatsApp gets Web calling, waiting room, call transfer, and more features
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി നാല് പ്രധാന ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കമ്പ്യൂട്ടറുകളില്‍ നിന്ന് വാട്‌സ്ആപ്പില്‍ നിന്ന് കോളുകള്‍ ചെയ്യാനുള്ള വെബ് കോളിങ് ഫീച്ചര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

ഒരു വെബ്കാം ഉപയോഗിച്ച് വിന്‍ഡോസ് അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്സ്ആപ്പില്‍ വിഡിയോ, വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഒരു ബ്രൗസര്‍ ആപ്ലിക്കേഷന്‍ വഴി ക്യുആര്‍ കോഡ് ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യാനും കഴിയും.

പ്രീമിയം സൂം കോളുകള്‍ അല്ലെങ്കില്‍ ഗൂഗിള്‍ മീറ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, വാട്സ്ആപ്പ് കോളുകള്‍ക്ക് സമയപരിധികളില്ലെന്നും സൗജന്യമാണെന്നും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും വാട്സ്ആപ്പ് പറഞ്ഞു.

പുതുതായി കോള്‍ ട്രാന്‍സ്ഫര്‍ ഫീച്ചറും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഒരു ഡിവൈസില്‍ നിന്ന് മറ്റൊന്നിലേക്ക് ഹാങ് അപ്പ് ചെയ്യാതെ തന്നെ ഗ്രൂപ്പ് കോള്‍ മാറ്റാനും കഴിയും. ഉപയോക്താക്കള്‍ക്ക് ഒരു മൊബൈല്‍ ഫോണില്‍ ഒരു വിഡിയോ/ഓഡിയോ കോള്‍ തുടങ്ങി.രണ്ടാമത്തെ ഫോണിന്റെ ബാറ്ററി കുറവാണെങ്കില്‍, കോള്‍ കട്ട് ചെയ്യാതെ തന്നെ അവര്‍ക്ക് കോള്‍ ഒരു ടാബ്ലെറ്റിലേക്കോ മറ്റൊരു കമ്പ്യൂട്ടറിലേക്കോ വേഗത്തില്‍ കോള്‍ കൈമാറാന്‍ കഴിയും.

WhatsApp gets Web calling, waiting room, call transfer, and more features
കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍
WhatsApp gets Web calling, waiting room, call transfer, and more features
പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

വാട്‌സ്ആപ്പ് വെയിറ്റിങ് റൂം ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ, ഗ്രൂപ്പ് കോളുകളില്‍ ആരൊക്കെ ചേരണമെന്നതില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം വയ്ക്കാം. വാട്സ്ആപ്പ് കോള്‍ ലിങ്ക് സൃഷ്ടിക്കുമ്പോള്‍, പങ്കെടുക്കുന്നവര്‍ ജോയിന്‍ ചെയ്യുന്നത് വരെ ഒരു വെയിറ്റിങ് റൂം സജ്ജമാകും.

വാട്‌സ്ആപ്പില്‍ വരുന്ന മറ്റൊരു പ്രധാന ഫീച്ചര്‍ ക്വിക്ക് എച്ച്ഡി ഫീച്ചര്‍ ആണ്. വിഡിയോ ഗുണനിലവാരം കൂട്ടാനുള്ളതാണിത്. വിളിക്കുന്നയാളും സ്വീകരിക്കുന്നയാളും സ്‌ക്രീനില്‍ വ്യക്തമായി ദൃശ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാട്സ്ആപ്പ് ഫോണിന്റെ സ്ട്രീമിങ് ഗുണനിലവാരത്തിന്റെ റെസല്യൂഷന്‍ വര്‍ധിപ്പിക്കും.

കൂടാതെ, ഉപയോക്താവിന് ചുറ്റുമുള്ള പശ്ചാത്തല ശബ്ദം നീക്കം ചെയ്യുന്നതിനായി വാട്സ്ആപ്പ് 'സൗണ്ട് സപ്രഷന്‍' ഫീച്ചറും കൊണ്ടുവരുന്നുണ്ട്. ഇത് ഉച്ചത്തിലുള്ളതോ തിരക്കേറിയതോ ആയ സാഹചര്യങ്ങളില്‍ പോലും വിളിക്കുന്ന വ്യക്തിക്ക് ശബ്ദം വ്യക്തമാണെന്ന് ഇത് ഉറപ്പാക്കുന്നു. ഇന്‍-കോള്‍ സെറ്റിങ്‌സില്‍ ഏത് സമയത്തും ഇത് മാറ്റാന്‍ കഴിയും. എല്ലാ ഫീച്ചറുകളും ആപ്പ് അപ്ഡേറ്റ് വഴിയാണ് പുറത്തിറക്കുന്നത്. ഇത് ഘട്ടം ഘട്ടമായി നടക്കുന്നതിനാല്‍ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും ഫീച്ചര്‍ എത്താന്‍ കുറച്ച് സമയമെടുത്തേക്കാം.

WhatsApp gets Web calling, waiting room, call transfer, and more features
അക്കൗണ്ടുകള്‍ക്ക് സുരക്ഷ കൂടും, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്
Summary

WhatsApp gets Web calling, waiting room, call transfer, and more features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com