അക്കൗണ്ടുകള്‍ക്ക് സുരക്ഷ കൂടും, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

WhatsApp working on password-based login protection
വാട്‌സ്ആപ്പ് ഫയല്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സുരക്ഷാ ഫീച്ചറില്‍ പുത്തന്‍ മാറ്റം പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്. നിലവിലെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ പുതിയ ഡിവൈസില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, വാട്‌സ്ആപ്പ് 6 അക്ക പിന്‍ ആണ് ആവശ്യപ്പെടുന്നത്. ഇതിന് പകരം അക്ഷരങ്ങളും അക്കങ്ങളും ഉള്‍പ്പെടുന്ന പാസ്‌വേഡ് സംവിധാനമാണ് കൊണ്ടുവരുന്നത്. പുതിയ ഫീച്ചര്‍ കൂടുതല്‍ സുരക്ഷിതമാണെന്നും മറ്റൊരാള്‍ക്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കില്ലെന്നുമാണ് വിലയിരുത്തല്‍.

WhatsApp working on password-based login protection
ഇന്റര്‍നെറ്റ് ഇല്ലാതെയും പണം അയക്കാം; എന്താണ് എന്‍എഫ്‌സി?

പുതിയ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല, ഫീച്ചര്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. പരീക്ഷണം വിജയിച്ചാല്‍ സമീപകാലത്തായി വാട്‌സ്ആപ്പ് പുറത്തിറക്കുന്ന ഏറ്റവും മികച്ച സുരക്ഷാ അപ്ഗ്രേഡുകളില്‍ ഒന്നായിരിക്കും ഇത്. ബാങ്കിങ് അലേര്‍ട്ടുകള്‍, ബിസിനസ് ചാറ്റുകള്‍, സെന്‍സിറ്റീവ് ഡോക്യുമെന്റുകള്‍ ഷെയര്‍ ചെയ്യുന്നത്, പണം കൈമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വതെ വാട്‌സ്ആപ്പ് മുഖേനയാണ് നടത്തുന്നത്. അതുകൊണ്ട് പുതുതായി എത്തുന്ന 6 അക്ക പിന്‍ പാസ്‌വേഡ് വാട്‌സ്ആപ്പില്‍ സുരക്ഷയുടെ അധികപാളി ചേര്‍ക്കും.

പാസ്വേഡ് അധിഷ്ഠിത സംവിധാനത്തിന് അക്കൗണ്ട് ഹാക്കിങ്ങിനെ തടയിടുന്നത് ഉള്‍പ്പെടെ സന്ദേശങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. ഇനി അധിക സുരക്ഷ ആവശ്യമില്ലാത്തവര്‍ക്ക് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ ഓപ്ഷണലായി കൊണ്ടുവരുന്നത്. ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ എപ്പോള്‍ ഉപയോക്താക്കളിലേക്ക് ലഭ്യമാക്കുമെന്ന് അറിയില്ല.

Summary

WhatsApp working on password-based login protection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com