Indian Railway പ്രതീകാത്മക ചിത്രം
Business

ടിക്കറ്റില്ലാതെയുള്ള ട്രെയിന്‍ യാത്ര: പിഴ ഇരട്ടിയാക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുന്ന മിനിമം പിഴ ഇന്ത്യന്‍ റെയില്‍വേ ഇരട്ടിയാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുന്ന മിനിമം പിഴ ഇന്ത്യന്‍ റെയില്‍വേ ഇരട്ടിയാക്കി. അനധികൃതവും ടിക്കറ്റില്ലാതെയുള്ളതുമായ യാത്രകള്‍ തടയുന്നതിനും ട്രെയിന്‍ സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പിഴത്തുക ഇന്ത്യന്‍ റെയില്‍വേ 250 രൂപയില്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്.

'ജന്‍ വിശ്വാസ് ആക്ട്, 2026'-ലെ വ്യവസ്ഥകള്‍ പ്രകാരം, 1989-ലെ റെയില്‍വേ ആക്ടിലെ 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുക ജൂണ്‍ 20 മുതല്‍ 500 രൂപയായി ഉയര്‍ത്തിയതായി റെയില്‍വേ എക്‌സിലൂടെ അറിയിച്ചു. പിഴ നടപടികള്‍ ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ സാധുവായ ടിക്കറ്റുകളുമായി യാത്ര ചെയ്യണമെന്നും റെയില്‍വേ നിയമങ്ങള്‍ പാലിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

ശരിയായ ട്രെയിന്‍, ശരിയായ ക്ലാസ്, ശരിയായ കോച്ച് എന്നിവയില്‍ സാധുവായ ടിക്കറ്റോടെ മാത്രം യാത്ര ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം ആളുകളില്‍ നിന്നായി 40.85 കോടി രൂപയാണ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ പിഴയായി ഈടാക്കിയത്.

Indian Railways hikes penalty for ticketless travel to Rs 500

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നെയ്മര്‍ 'വര്‍ക്ക് ഫ്രം ഹോം' കളിക്കാരന്‍; സൂപ്പര്‍ താരത്തെ ട്രോളി ബ്രസീല്‍ പ്രസിഡന്റ്

'ഇടമുറിയാതെ മഴ', കുരുമുളക് നടാന്‍ അനുയോജ്യമായ സമയം; തിരുവാതിര ഞാറ്റുവേലയ്ക്ക് നാളെ തുടക്കം, പ്രാധാന്യം

'മൊമെന്റോ, പൊന്നാട, ബൊക്കെ ഒന്നും വേണ്ട, പുസ്തകം തന്നാൽ മതി, വായിക്കാം'; പുതിയ തീരുമാനത്തിൽ രമേഷ് പിഷാരടിക്ക് കയ്യടി

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, ഇന്ന് വീടുകളിൽ ഡ്രൈ ഡേ, പ്രതിരോധക്കോട്ട തീർത്ത് ക്യുറസാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ