Train tickets പ്രതീകാത്മക ചിത്രം
Business

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വസം; ഇനി എളുപ്പത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം, റെയില്‍വേയില്‍ വന്‍മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം നവീകരിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. 1986 മുതല്‍ നിലവിലുള്ള സംവിധാനത്തിന് പകരം പുതിയ സംവിധാനം ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധമാണ് മാറ്റം കൊണ്ടുവരുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആകാനുള്ള സാധ്യതകളെക്കുറിച്ച് കൂടുതല്‍ കൃത്യമായ ഒരു കണക്ക് നല്‍കാനും നവീകരിച്ച സംവിധാനത്തിന് കഴിയും, ഇത് യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കും. എഐ അധിഷ്ഠിത വെയിറ്റ്ലിസ്റ്റ് പ്രവചന സംവിധാനത്തിലൂടെയാണ് ഇത് എളുപ്പമാക്കുന്നത്.

ടിക്കറ്റ് കണ്‍ഫേം ആകാനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നതില്‍ 53 ശതമാനമുണ്ടായിരുന്ന കൃത്യത ഇപ്പോള്‍ 94 ശതമാനമായി ഉയര്‍ന്നു. യാത്ര ആസൂത്രണം ചെയ്യുന്നതില്‍ യാത്രക്കാര്‍ക്ക് ഏറ്റവും വലിയ ആശ്വാസമാണ് ഈ സംവിധാനം നല്‍കുന്നത്.

സെര്‍വര്‍ തടസമില്ലാതെ അതിവേഗത്തില്‍ ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയാക്കാം. മള്‍ട്ടി-ലെയര്‍ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനാല്‍ പേയ്‌മെന്റുകളും വ്യക്തിഗത വിവരങ്ങളും കൂടുതല്‍ സുരക്ഷിതമായിരിക്കും. യാത്രക്ക് 30 മിനിറ്റ് മുമ്പ് വരെ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാനുള്ള സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കും. കോടിക്കണക്കിന് യാത്രക്കാരുടെ ഒരേസമയത്തുള്ള തിരക്ക് താങ്ങാന്‍ പുതിയ സംവിധാനത്തിന് സാധിക്കും. എന്നിവയാണ് ഇതിലൂടെയാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങള്‍

 Indian Railways set to make ticket reservations easier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍