indian rupee rebound 
Business

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ

ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92ല്‍ താഴെയെത്തി. 91.93ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 92.35 ലാണ് രൂപ ക്ലോസ് ചെയ്തത്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ ക്രൂഡ് വില 110 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ് രൂപയില്‍ പ്രതിഫലിച്ചത്. എങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.

അതിനിടെ കഴിഞ്ഞ രണ്ടുദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുവന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് കുതിച്ചത്. എണ്ണവിലയിലെ ഇടിവ് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിക്ക് തുണയായത്. ശ്രീറാം ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഡോ. റെഡ്ഡീസ് ലാബ് അടക്കമുള്ള കമ്പനികളാണ് നേട്ടം സ്വന്തമാക്കിയത്.Sensex up 400 pts,

Indian rupee recovers 40 paise, Sensex up 400 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്