സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു പിടിഐ/ ഫയൽ
Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് കുതിച്ചത് 700 പോയിന്റ്; ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ നേട്ടം

വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി.

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ രാജ്യത്ത് ഉപഭോഗം വര്‍ധിക്കുമെന്ന പ്രതീക്ഷകളാണ് വിപണിയെ തുണച്ചത്. പ്രധാനമായി ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ഇന്ത്യ, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി ഓഹരികള്‍ നഷ്ടം നേരിട്ടു.

ഇന്നലെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ഇതിന്റെ തുടര്‍ച്ചയാണ് ദൃശ്യമായത്. നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി ഒരു ഘട്ടത്തില്‍ അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 78,296 പോയിന്റിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നായിരുന്നു തിരിച്ചുവരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT