ട്രംപിനൊപ്പം റൂയിയ കുടുംബാംഗങ്ങൾ FILE
Business

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ്, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 1800 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എസ്സാര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപിക്കുന്ന 1800 കോടി ഡോളറില്‍ 1500 കോടി ഡോളറും സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണത്തിനാണ് വിനിയോഗിക്കുക.

എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓവല്‍ ഓഫീസില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എസ്റ്റാറിന്റെ അമേരിക്കന്‍ അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സ് ആണ് പ്ലാന്റ് നിര്‍മ്മിക്കുക. മിനസോട്ടയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഇരുമ്പയിര് ആണ് ഇതിന് ഉപയോഗിക്കുക. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു.

2030ല്‍ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാന്റ് പൂര്‍ണശേഷിയില്‍ എത്തിയാല്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ സ്റ്റീല്‍ ആണ് ഉല്‍പ്പാദിപ്പിക്കുക. സ്റ്റീല്‍ ഉല്‍പ്പാദനത്തിന്റെ മുഴുവന്‍ പ്രക്രിയയും അമേരിക്കയില്‍ തന്നെയായിരിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

India's Essar Group To Build Largest Steel Plant In America

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

പണം വാരാന്‍ ഇതാ ഒരു സ്ട്രാറ്റജി; ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ്, കൂടെ എസ്‌ഐപിയും; നാളെയ്ക്കകമാണെങ്കില്‍ കൂടുതല്‍ നേട്ടം

വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

രാത്രി കുളി ഏറ്റവും അപകടം, വിട്ടുമാറാത്ത കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണം