എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍ 
Business

പലിശനിരക്ക് കുറയുമോ?; പണപ്പെരുപ്പനിരക്ക് 25 മാസത്തെ താഴ്ന്ന നിലയില്‍ 

രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25മാസത്തെ താഴ്ന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25മാസത്തെ താഴ്ന്ന നിലയില്‍. 3.85 ശതമാനമാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക്. മുന്‍ മാസം ഇത് 4.73 ശതമാനമായിരുന്നു. തുടര്‍ച്ചയായ ഒന്‍പതാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്.

അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് പ്രധാനമായി പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പനിരക്കില്‍ വര്‍ധനയാണ്. ജനുവരിയില്‍ 2.38 ശതമാനമായിരുന്നത്, ഫെബ്രുവരിയില്‍ 3.81 ശതമാനമായാണ് ഉയര്‍ന്നത്. 

കഴിഞ്ഞദിവസം പുറത്തുവന്ന ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറവായിരുന്നു. ജനുവരിയില്‍ 6.52 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക്, കഴിഞ്ഞമാസം 6.44 ശതമാനമായാണ് താഴ്ന്നത്. റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകുമോ എന്ന ചര്‍ച്ചയിലാണ് വിദഗ്ധര്‍. എന്നാൽ പലിശനിരക്ക് ഉടൻ തന്നെ കുറയ്ക്കാൻ സാധ്യത കുറവാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT