പ്രതീകാത്മക ചിത്രം 
Business

വിലക്കയറ്റത്തിന് ആശ്വാസം; പണപ്പെരുപ്പനിരക്ക് 21 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. 21 മാസത്തെ താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. നവംബറില്‍ 5.85 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് താഴ്ന്നത്. 

ഒക്ടോബറില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 8.39 ശതമാനമായിരുന്നു. സെപ്റ്റംബറില്‍ രണ്ടക്കത്തിലായിരുന്നു പണപ്പെരുപ്പനിരക്ക്. ഇതാണ് ഗണ്യമായി താഴ്ന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍  രേഖപ്പെടുത്തിയ 14.87 ശതമാനമാണ് അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്ക്. 

ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ മുഖ്യമായി പ്രതിഫലിച്ചത്. കൂടാതെ മെറ്റല്‍, വസ്‌ത്രോല്‍പ്പന്നം, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയും ഇക്കാലയളവില്‍ താഴ്ന്നിട്ടുണ്ട്. 

ചില്ലറ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള നവംബറിലെ പണപ്പെരുപ്പനിരക്കും കുറവാണ്. 11 മാസത്തെ താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പനിരക്ക് എത്തിയിരിക്കുന്നത്. 5.88 ശതമാനമാണ് പണപ്പെരുപ്പനിരക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ