ഫയൽ ചിത്രം 
Business

ഇനി സ്‌ക്രോള്‍ ചെയ്യുന്നത് ഒഴിവാക്കാം, വെരിഫൈഡ് ഉപയോക്താക്കള്‍ക്കായി പ്രത്യേക ഫീഡ്; പുതിയ ഫീച്ചര്‍

വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ പുതിയ വഴികള്‍ തേടുകയാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ പുതിയ വഴികള്‍ തേടുകയാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമായി വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകളാണുള്ളത്.

മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം. പ്രമുഖ വ്യക്തികള്‍, ഇന്‍ഫഌവന്‍സര്‍മാര്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ പോസ്റ്റുകളാണ് പ്രത്യേക ഫീഡില്‍ ലഭിക്കുക. റെഗുലര്‍ ഫീഡുകളില്‍ പ്രമുഖ വ്യക്തികളുടെ പോസ്റ്റുകള്‍ക്കായി സ്‌ക്രോള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. 

പെയ്ഡ് വെരിഫൈഡ് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ കൂടുതല്‍ പേര്‍ കാണുന്നതിനായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെയ്ഡ് വെരിഫിക്കേഷന്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് മെറ്റയുടെ അധിക സേവനത്തിനൊപ്പം വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

​ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, ചർമത്തിലെ ടാൻ കുറയ്ക്കും, ചില ​ഗ്രീൻടീ ഫേയ്സ്പാക്കുകൾ

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍; 12 കിലോമീറ്ററില്‍ 374 ഒറ്റത്തൂണുകള്‍

കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം, തണുപ്പുകാലത്ത് ബെസ്റ്റാ

'അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു'

SCROLL FOR NEXT