sip investment ഫയൽ
Business

സ്വാതന്ത്ര്യം കിട്ടി നൂറാം വര്‍ഷം കൈയില്‍ നിറയെ പണം!; 1947 രൂപ എല്ലാ മാസവും എസ്‌ഐപിയില്‍ നിക്ഷേപിക്കൂ, കണക്ക് ഇങ്ങനെ

എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോ മാസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോ മാസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഭാവി മുന്നില്‍ കണ്ട് എസ്‌ഐപിയില്‍ നിക്ഷേപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഇതിന്റെ ഓര്‍മ്മയ്ക്കായി പ്രതിമാസം 1947 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപിച്ചാലോ?. 2025ല്‍ 1947 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാകുന്ന 2047 എത്തുമ്പോഴെക്കും വലിയ തുക സമ്പാദിക്കാനാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഓഗസ്റ്റ് 15 മുതല്‍ എല്ലാ മാസവും എസ്‌ഐപിയില്‍ 1,947 രൂപ നിക്ഷേപിച്ചാല്‍ 2047 ആകുമ്പോഴേക്കും മൊത്തം നിക്ഷേപം 5,14,008 രൂപയാവും. ശരാശരി 12 ശതമാനം പലിശ കിട്ടുമെന്ന് കണക്കാക്കിയാല്‍ മൂലധന നേട്ടം 17,85,271 രൂപയാണ്. അങ്ങനെയെങ്കില്‍ 2047ല്‍ കൈയില്‍ കിട്ടുന്ന മൊത്തം കോര്‍പ്പസ് തുക 22,99,279 രൂപയായിരിക്കും.

പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എസ്‌ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം നടത്തിയാല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

invest 1947 monthly from independence day in sip, and build a corpus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT