

'പുലിവാൽ കല്യാണം' ശരിക്കും സലിം കുമാറിന്റെ സിനിമയാണെന്ന് നടൻ ജയസൂര്യ. തന്റെ പുതിയ ചിത്രമായ 'ആട് 3' യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ. പുലിവാൽ കല്യാണത്തിൽ താനായിരുന്നു നായകനെങ്കിലും സലിം കുമാർ അവതരിപ്പിച്ച 'മണവാളൻ' എന്ന കഥാപാത്രമാണ് സ്കോർ ചെയ്തതെന്നും ജയസൂര്യ പറഞ്ഞു.
ഷാഫി സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് പുലിവാൽ കല്ല്യാണം. ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച മണവാളൻ എന്ന കഥാപാത്രവും കൊച്ചിൻ ഹനീഫയുടെ ധർമേന്ദ്ര എന്ന കഥാപാത്രവും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളൊക്കെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
ജയസൂര്യയ്ക്കൊപ്പം കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ലാലു അലക്സ്, ജഗതി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിലും ചിത്രം വിജയമായി മാറിയിരുന്നു.
അതേസമയം മിഥുൻ മാനുവൽ തോമസ് ആണ് ആട് 3 സംവിധാനം ചെയ്യുന്നത്. ഷാജി പാപ്പൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. ഷാജി പാപ്പനെ മലയാളികൾ ഇത്തവണയും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. എപിക്- ഫാന്റസി ചിത്രമായാണ് ആട് 3 ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates