'എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ...'

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്.
Mohanlal and mother
Mohanlal and motherവിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Updated on
1 min read

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവക്കുകയാണ് നടൻ മോഹൻലാൽ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. നാടകത്തിൽ അഭിനയിച്ചിരുന്നപ്പോൾ താൻ ബെസ്റ്റ് ആക്ടർ ആയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് മോഹൻലാൽ തന്റെ കുടുംബത്തെക്കുറിച്ചും അഭിനയത്തിന്റെ ആദ്യ നാളുകളെ കുറിച്ചുമൊക്കെ പറഞ്ഞത്.

"ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരുന്നു ബെസ്റ്റ് ആക്ടര്‍. വളരെ സാധാരണ രീതിയിലുള്ള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി. ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

Mohanlal and mother
'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

അതില്‍ 90 വയസുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10-ാം ക്ലാസില്‍ നിന്നും കോളജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യുമായിരുന്നു.

Mohanlal and mother
'ദേവദൂതനിലെ അലീന, ചക്രത്തില്‍ മോഹന്‍ലാലിന്റെ നായിക'; നിരസിച്ചതില്‍ കുറ്റബോധമില്ല; എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ലെന്ന് ദീപ നായര്‍

എനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങനെയാണ് ഇപ്പോള്‍ ഞാന്‍ താങ്കളുടെ മുന്നിലിരിക്കുന്നത്". - മോഹൻലാൽ പറഞ്ഞു.

Summary

Cinema News: Actor Mohanlal opens up about his family and career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madonna Sebastian
Mani Ratnam, Prasanth Punnapra
ronaldo
Portugal's Cristiano Ronaldo speaks to reporters during a press conference ahead of his team's World Cup round of 16 soccer match against Spain
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com