'ദേവദൂതനിലെ അലീന, ചക്രത്തില്‍ മോഹന്‍ലാലിന്റെ നായിക'; നിരസിച്ചതില്‍ കുറ്റബോധമില്ല; എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ലെന്ന് ദീപ നായര്‍

കുറ്റബോധം തോന്നിയിട്ടുള്ളത് ആ ഒരു കാര്യത്തില്‍ മാത്രം
Deepa Nayar
Deepa Nayarവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പ്രിയം എന്ന ഒറ്റ സിനിമ മതി ദീപ നായരെ ഓര്‍ക്കാന്‍. പ്രിയം മികച്ച വിജയം നേടുകയും ദീപയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തുവെങ്കിലും ദീപ പിന്നീട് അഭിനയിച്ചതേയില്ല. പഠനത്തില്‍ ശ്രദ്ധിക്കാനായാണ് താന്‍ സിനിമയില്‍ നിന്നും മാറി നിന്നതെന്നാണ് ദീപ നേരത്തെ പറഞ്ഞിരുന്നത്. മാറി നിന്ന സമയത്ത് തന്നെ തേടി വന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ദീപ നായര്‍.

Deepa Nayar
'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപ മനസ് തുറന്നത്. മോഹന്‍ലാല്‍ നായകനായ ദേവദൂതനിലും ചക്രത്തിലും നായികയാകാനുള്ള ഓഫര്‍ തന്നെ തേടി വന്നിരുന്നുവെന്നാണ് ദീപ പറയുന്നത്. എന്തുകൊണ്ടാണ് താന്‍ വേണ്ടെന്ന് വച്ചതെന്നും താരം പറയുന്നുണ്ട്. തന്റെ ഇടവേളയെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

Deepa Nayar
'എന്തിനാണ് നീ ഇത് ചെയ്തത്, മനസ് പതറുന്നു, വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ'; ഹരിമുരളിയുടെ വിയോ​ഗത്തിൽ സീമ ജി നായർ

''പ്ലാന്‍ ചെയ്തതായിരുന്നില്ല. പ്രിയത്തിലേക്ക് വന്നത് പോലെ തന്നെ. പ്രിയം കഴിഞ്ഞ് ഒന്ന് രണ്ട് ഓഫറുകള്‍ വന്നു. അത് പക്ഷെ വലിയ വേഷങ്ങളായിരുന്നില്ല. ചെറിയ ചെറിയ വേഷങ്ങളായിരുന്നു. പക്ഷെ നല്ല സിനിമകളായിരുന്നു. മോഹന്‍ലാലിന്റെ ദേവദൂതനിലേക്ക് വിളിച്ചിരുന്നു. ജയപ്രദയുടെ കുട്ടിക്കാലം ചെയ്യാന്‍. എന്നെ കണ്ടാല്‍ ജയപ്രദയുടെ മുഖം പോലെയുണ്ടെന്ന് ആരോ പറഞ്ഞു. ചക്രം വന്നിരുന്നു. ലാലേട്ടന്റെ നായികയായിരുന്നു. ഇതെല്ലാം ഇന്‍ഫോര്‍മല്‍ ഓഫറുകളായിരുന്നു. നിര്‍മാതാവോ സംവിധായകനോ നേരിട്ട് വിളിച്ചുള്ള ഓഫറുകളായിരുന്നില്ല. പ്രൊഡക്ഷനിലെ ആരെങ്കിലും വിളിച്ച് താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു'' ദീപ നായര്‍ പറയുന്നു.

''നേരത്തെ തന്നെ എന്റെ പഠിത്തത്തെ ബാധിച്ചിരുന്നു. പരീക്ഷ മിസ് ആയി. എനിക്ക് വേണ്ടി കോളേജിന് പരീക്ഷ നടത്തേണ്ടി വന്നു. അവര്‍ കുറേ അഡ്ജസ്റ്റ് ചെയ്തു തന്നിരുന്നു. പക്ഷെ പിന്നേയും അവരെ പുഷ് ചെയ്യാനാകില്ല. പഠിത്തം വിട്ടു കളയാനും പറ്റില്ല. അപ്പോഴേക്കും ഞാന്‍ സെക്കന്റ് ഇയര്‍ കഴിഞ്ഞിരുന്നു. പഠിത്തം കഴിഞ്ഞ് വന്നപ്പോഴേക്കും ഓഫറുകളൊന്നും വന്നില്ല. കോണ്‍ടാക്ട് വെക്കാത്തതു കൊണ്ടാണെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയ പോയിട്ട് മൊബൈല്‍ ഫോണ്‍ പോലുമില്ല. പിന്നെ അങ്ങോട്ട് പോയി ആരോടും വേഷം ചോദിച്ചിട്ടുമില്ല''.

''സിനിമ ചെയ്യണമായിരുന്നുവെന്ന് കുറ്റബോധം തോന്നിയിരുന്നില്ല. ഇനിയും പഠിക്കണമായിരുന്നു എന്നുണ്ട്. നല്ല പഠിപ്പിസ്റ്റായിരുന്നു. പ്രിയത്തിന്റെ സെറ്റില്‍ പോയിരുന്ന് കരഞ്ഞിട്ടുണ്ട്. ഞാന്‍ ആഗ്രഹിച്ച ഒന്ന് കിട്ടിയതു കൊണ്ട്, കിട്ടാതെ പോയതിനെക്കുറിച്ച് ആലോചിച്ച് കുറ്റബോധമില്ല. പക്ഷെ ആളുകളുമായി കുറച്ചുകൂടി കോണ്ടാക്ട് വെക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചാക്കോച്ചനുമായി നല്ല കോണ്‍ടാക്ട് ഉണ്ടായിരുന്നു നാട്ടിലുണ്ടായിരുന്നപ്പോള്‍. ചാക്കോച്ചന്‍ എന്റെ കല്യാണത്തിനൊക്കെ വന്നിരുന്നു. ആ സൗഹൃദം നിലനിര്‍ത്താനായില്ല. അതിലാണ് കുറ്റബോധമുള്ളത്.'' എന്നും ദീപ പറയുന്നു.

Summary

Deepa Nayar talks about rejecting Devadoothan and Chakram with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aju Varghese, Deepa Nayar
Aju Varghese, Deepa Nayar
Deepa Nayar, AJu Varghese
Deepa Nayar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com