

ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ ഹരിമുരളി (27)യുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹരിയുടെ വേർപാട് സിനിമാ മേഖലയിലുള്ള പലർക്കും വിശ്വസിക്കാൻ പോലും ആയിട്ടില്ല. നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാ- സീരിയൽ താരം സീമ ജി നായർ.
എന്തിനാണ് നീ ഇത് ചെയ്തത്. ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു എന്ന് സീമ ഫെയ്സ്ബുക്കിൽ കുറിച്ചു. ബന്ധുവും സിനിമാ താരവുമായ കെ യു മനോജിൻ്റെ വീട്ടിലാണ് ഹരിയെ വ്യാഴാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിലീപ് ചിത്രം രസികനിലൂടെയാണ് ഹരിമുരളി മലയാളികളുടെ ഹൃദയം കവർന്നത്. മാടമ്പി, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. പഠനത്തിനായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തിരുന്നു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ഹരിമുരളി. നാടക-സിനിമ നടന്‍ പയ്യന്നൂര്‍ മുരളിയുടേയും പ്രസന്നയുടേയും മകനാണ്. ശ്രീമുരളിയാണ് സഹോദരൻ.
സീമ ജി നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രശസ്ത നാടക -സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരി മുരളി അന്തരിച്ചു ,(അപ്പൂസ് )എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട് ,ബാലതാരമായി, മിടുക്കനായ മോൻ എന്തിനാണ് നീ ഇത് ചെയ്തത് ,ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു ,മുരളി ചേട്ടനെ വിളിച്ചപ്പോൾ ,സഹോദരി ഫോൺ എടുത്തത് ,
സത്യം ആണെന്ന് സ്ഥിരീകരിച്ചു ,എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു ,എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ,ബന്ധുക്കളും ..എന്തോ മനസ്സ് പതറുന്നു ,മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ ......,നിന്നെയും ,അച്ഛനെയും ,അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു ,ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates