'കൊറിയൻ ഫുഡ് ആയിരുന്നു എന്റെ പ്രധാന പ്രശ്നം, ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിത്ത്ഡ്രോവൽ സിൻഡ്രോം ഉണ്ടായി'; പ്രിയങ്ക മോഹൻ

അവിടെയുള്ള മിക്ക വിഭവങ്ങളും റെഡ് മീറ്റ് ഉപയോ​ഗിച്ചുള്ളതാണ്.
Priyanka Mohan
Priyanka Mohanഇൻസ്റ്റ​ഗ്രാം
Updated on
1 min read

'മെയ്ഡ് ഇൻ കൊറിയ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാളുകളിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഭക്ഷണമായിരുന്നുവെന്ന് നടി പ്രിയങ്ക മോഹൻ. 40 ദിവസത്തോളം കൊറിയയിൽ ഷൂട്ടിങ് ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

"ഭക്ഷണം തന്നെയായിരുന്നു എന്റെ പ്രശ്നം. കാരണം അവിടെയുള്ള മിക്ക വിഭവങ്ങളും റെഡ് മീറ്റ് ഉപയോ​ഗിച്ചുള്ളതാണ്. ഞാൻ കൂടുതലും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറ്. ഇപ്പോൾ ചെറിയ രീതിയിൽ ചിക്കൻ കഴിച്ചു തുടങ്ങി". - പ്രിയങ്ക പറഞ്ഞു.

തങ്ങൾ നേരിട്ട മറ്റൊരു വെല്ലുവിളി കാലാവസ്ഥ ആയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. കാലാവസ്ഥ വളരെ പ്രവചനാതീതം ആയിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. "രാവിലെ വെയിൽ ആയിരിക്കും. ഉച്ചയ്ക്ക് മഴയും രാത്രി മഞ്ഞുവീഴ്ചയും ആയിരിക്കും. അതുകൊണ്ട് തന്നെ എപ്പോഴും മാറി മറിയുന്ന കാലാവസ്ഥയിൽ ഷൂട്ട് ചെയ്യുകയായിരുന്നു മറ്റൊരു വെല്ലുവിളി.

പക്ഷേ ഇത്തരം വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ഞാൻ ഷൂട്ടിങ് വളരെയധികം ആസ്വദിച്ചിരുന്നു. കൊറിയൻ താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതുമൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സിനിമ ഷൂട്ടിങ് കഴിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമവും ആയി. ആദ്യമായിട്ടാണ് ഒരു ഇന്റർനാഷണൽ ടീമുമായി ഞാൻ സഹകരിക്കുന്നത്.

Priyanka Mohan
'വിജയ്‌യുടെ ആരാധകരെ കണ്ട് ഞെട്ടി'; താല്‍പര്യമില്ലാതെ അഭിനയിച്ച സിനിമ; അരങ്ങേറ്റ ചിത്രത്തെപ്പറ്റി പ്രിയങ്ക ചോപ്ര

കൊറിയൻ ആർട്ടിസ്റ്റുകളെല്ലാവരും വളരെ ഡൗൺ ടു എർത്താണ്. ടേക്ക് എടുക്കുന്നതിന് മുൻപ് അവർ നന്നായി റിഹേഴ്സൽ ചെയ്യും. വായനക്കായി ഒന്നും ഞങ്ങൾ ഒന്നിച്ചിരിക്കാറില്ല. ആ സെറ്റിലെ എല്ലാവരുമായും എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ എനിക്ക് വിത്ത്ഡ്രോവൽ സിൻഡ്രോം ഉണ്ടായി".- പ്രിയങ്ക പറഞ്ഞു.

Priyanka Mohan
'പെണ്ണും പൊറാട്ടും', 'പെണ്ണ് കേസ്', 'ലോക്ക്ഡൗൺ'; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

രാ. കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്ഡ് ഇൻ കൊറിയ. മാർച്ച് 12 ന് നെറ്റ്ഫ്ലിക്സിലൂടയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. പ്രിയങ്ക മോഹനൊപ്പം 'സ്ക്വിഡ് ഗെയിം' താരം പാർക്ക് ഹേ-ജിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Cinema News: Actress Priyanka Mohan talks about Made in Korea shooting experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com