'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രക്ഷിത് എന്നോട് കയര്‍ത്തു
Rashmika Mandanna, Rakshit Shttey
Rashmika Mandanna, Rakshit Shtteyഫെയ്സ്ബുക്ക്
Updated on
1 min read

കുറച്ചുനാള്‍ മുമ്പാണ് നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന് വര്‍ഷങ്ങളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരവിവാഹം സോഷ്യല്‍ മീഡിയയിലും മറ്റും ആരാധകരും കൊണ്ടാടി. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Rashmika Mandanna, Rakshit Shttey
'കൊറിയൻ ഫുഡ് ആയിരുന്നു എന്റെ പ്രധാന പ്രശ്നം, ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിത്ത്ഡ്രോവൽ സിൻഡ്രോം ഉണ്ടായി'; പ്രിയങ്ക മോഹൻ

നേരത്തെ നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള രശ്മിക മന്ദാനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. രശ്മികയുടെ ആദ്യ സിനിമയിലെ നായകനായിരുന്നു രക്ഷിത്. വിവാഹ നിശ്ചയത്തിന് ശേഷം, വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും നാളിതുവരെ പരസ്യമാക്കിയിട്ടില്ല.

Rashmika Mandanna, Rakshit Shttey
'വീടിന് അടുത്തുള്ള കുട്ടികള്‍ കളിക്കാന്‍ പോലും എന്നെ കൂട്ടില്ലായിരുന്നു'; 'കുട്ടിയായിരിക്കാന്‍' സിനിമ ഉപേക്ഷിച്ച ഹരിമുരളി

ഇതിനിടെ രശ്മികയുടെ അമ്മയുടേതെന്ന പേരിലൊരു ഓഡിയോ സന്ദേശം വൈറലായി മാറുകയാണ്. തെലുങ്ക് യൂട്യൂബ് ചാനലുകളിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഓഡിയോയില്‍ രക്ഷിതുമായുള്ള ബന്ധം എന്തുകൊണ്ടാണ് രശ്മിക വേണ്ടെന്ന് വച്ചതെന്ന് അമ്മ പറയുന്നുണ്ട്. രശ്മിക അഭിനയം നിര്‍ത്തണമെന്ന് രക്ഷിതും കുടുംബവും പറഞ്ഞുവെന്നാണ് അമ്മയുടെ ആരോപണം. ഇതേ ചൊല്ലി ഇരുവരും നിരന്തരം തര്‍ക്കങ്ങളുണ്ടായി. സോഷ്യല്‍ മീഡിയയിലെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് പറയാന്‍ രശ്മികയെ രക്ഷിതന്റെ കുടുംബം നിര്‍ബന്ധിച്ചതായും അമ്മ പറയുന്നു.

''അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രക്ഷിത് എന്നോട് കയര്‍ത്തു സംസാരിച്ചു. അവരുടെ കുടുംബം അവളെ, താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ട്വീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ പോലും ആവശ്യപ്പെട്ടു'' എന്നാണ് രശ്മികയുടെ അമ്മ സുമന്റേതെന്ന് പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നത്.

''രശ്മിക നടിയാണ്. അവളുടെ പ്രൊഫഷണല്‍ തീരുമാനങ്ങളെ ഞാന്‍ പിന്തുണയ്ക്കും. ഗീതാഗോവിന്ദത്തിലെ അവളുടെ ലിപ് ലോക്ക് രംഗം വലിയ പ്രശ്‌നമായി. രക്ഷിതുമായുള്ള ബന്ധത്തില്‍ അത് വിള്ളലുണ്ടാക്കി. അവര്‍ പിരിഞ്ഞത് നന്നായി. മാത്രമല്ല, 21 വയസ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ 35 കാരന്‍ നടന്‍ കല്യാണം കഴിക്കുന്നതും ശരിയല്ല'' എന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

Summary

Audio clip of Rashmika Mandanna's mother goes viral. She says Rakshit Shetty asked her to stop acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com