ഫയല്‍ ചിത്രം, റോയിട്ടേഴ്സ് 
Business

ഡൈനാമിക് ഫീച്ചര്‍, ബയോണിക് ചിപ്പ്; പുതിയ ആപ്പിള്‍ ഐഫോണ്‍ അടുത്തമാസം?, 15 സീരിസില്‍ നാലു മോഡലുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പുതിയ മോഡല്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പുതിയ മോഡല്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചേക്കും. 15 സീരിസില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നി നാലു മോഡലുകള്‍ അടുത്തമാസം അവതരിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെപ്റ്റംബര്‍ 13ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പായ്‌ക്കോട് കൂടിയായിരിക്കും 15 സീരിസ് പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ പുതിയ മോഡലുകളിലും ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഐഫോണില്‍ ഗുളിക ആകൃതിയിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ക്യാമറ ഹാര്‍ഡ് വെയറിന് പുറമേ പ്രധാന ഐഫോണ്‍ അലര്‍ട്ടുകളുടെ ആകൃതി മാറ്റുന്ന ഹബ്ബായും ഇത് പ്രവര്‍ത്തിക്കും. 

നിലവില്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളില്‍ പുതിയ Apple A17 ബയോണിക് ചിപ്പ് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, സാധാരണ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയ്ക്ക് ഐഫോണ്‍ 14 സീരീസിന് കരുത്ത് നല്‍കുന്ന ആപ്പിള്‍ എ 16 ബയോണിക് ചിപ്പ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. 

ബാറ്ററി ലൈഫ് സേവ് ചെയ്യാനും കൂടുതല്‍ കാര്യക്ഷമതയ്ക്കും സഹായിക്കുന്നതാണ് ബയോണിക് ചിപ്പ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് ഐഫോണ്‍ 14 സീരിസ് പുറത്തിറക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT