ഐടി സെക്ടറില്‍ മാത്രം 3.41 ശതമാനത്തിന്റെ കുതിപ്പ് പിടിഐ/ ഫയൽ
Business

വീണ്ടും ബുള്‍ തരംഗം; ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 81,000ലേക്ക്, കരുത്തുകാട്ടി ഐടി സ്‌റ്റോക്കുകള്‍

കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട ഓഹരി വിപണി വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട ഓഹരി വിപണി വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഐടി സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 81,000 പോയിന്റ് വരെയാണ് ഉയര്‍ന്നത്. 1.24 ശതമാനം മുന്നേറ്റത്തോടെ 80,893 പോയിന്റ് വരെയാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 1.13 ശതമാനം മുന്നേറി നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നു.

ടിസിഎസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. മാരുതി, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി സ്‌മോള്‍ക്യാപ്, നിഫ്റ്റി മിഡ്ക്യാപ് ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്. നിഫ്റ്റി ഐടി സെക്ടറില്‍ മാത്രം 3.41 ശതമാനത്തിന്റെ കുതിപ്പാണ് ദൃശ്യമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും