ജൂലൈ 31നാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി പ്രതീകാത്മക ചിത്രം
Business

റിട്ടേണ്‍ ഫയല്‍ ചെയ്‌തോ?, എളുപ്പത്തില്‍ റീഫണ്ട് സ്റ്റാറ്റസ് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​​ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സമയപരിധി നീട്ടിയില്ലെങ്കില്‍ ജൂലൈ 31നാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്‌ക്കേണ്ടതായി വരും.

റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ റീഫണ്ടിന് വേണ്ടി കാത്തിരിക്കുകയാണ്. ആദായനികുതി ഇ ഫയലിങ് പോര്‍ട്ടലില്‍ നോക്കി റീഫണ്ട് സ്റ്റാറ്റസ് അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. incometax.gov.in. എന്ന പോര്‍ട്ടലില്‍ കയറി വേണം പരിശോധിക്കേണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് വേണ്ടത്. ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ ആക്സസ് ചെയ്യുന്നതിനുള്ള സാധുവായ ഐഡിയും പാസ്വേഡുമാണ് ഒന്നാമതായി വേണ്ടത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട് എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് നമ്പറും റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ അത്യാവശ്യമാണ്.

റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ ആദ്യമായി ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ incometax.gov.in സന്ദര്‍ശിച്ച് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.'ഇ-ഫയല്‍' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. തുടര്‍ന്ന് 'ഇന്‍കം ടാക്‌സ് റിട്ടേണുകള്‍' തെരഞ്ഞെടുത്ത് 'വ്യൂ ഫയല്‍ഡ് റിട്ടേണ്‍സ്' ക്ലിക്ക് ചെയ്യുക. താല്‍പ്പര്യമുള്ള അസസ്‌മെന്റ് വര്‍ഷം തെരഞ്ഞെടുത്ത് റീഫണ്ട് നില പരിശോധിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT