യെസ്ഡി റോഡ്സ്റ്റര്‍ 
Business

ജാവ യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് നിറങ്ങള്‍ കൂടി

ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍  രണ്ട് പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റര്‍ ബ്ലാക്ക്, റോഡ്സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറങ്ങള്‍ ലഭ്യമാവും. 

334 സിസി, സിംഗിള്‍  സിലിണ്ടര്‍  ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് റോഡ്സ്റ്ററിന് കരുത്തേകുന്നത്. 7,300 ആര്‍പിഎമ്മില്‍  പരമാവധി 29.7 പവര്‍ ഔട്ട്പുട്ടും 6,500 ആര്‍പിഎമ്മില്‍ 29 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. സുഗമമായ ഷിഫ്റ്റുകള്ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ്  അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറ് സ്പീഡ് ട്രാന്‍സ്മിഷനും  എഞ്ചിനുമായി സംയോജിപ്പിച്ചിട്ടുണ്ട്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില് 240 എംഎം ഡിസ്‌ക്കുമാണ് മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. കൂടാതെ ഡ്യൂവല്‍ ചാനല്‍  എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. 

സ്പ്ലിറ്റ് സീറ്റുകള്‍, ഒതുക്കമുള്ള എല്ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ സിഗ്‌നല്‍, മൊത്തത്തിലുള്ള രൂപകല്പനക്ക് ദൃഢത നല്കാന്‍ ഇറുകിയ എഞ്ചിന്‍  ഏരിയ, ഉയര്‍ന്ന  കോണ്ട്രാസ്റ്റ് ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍  സ്പീഡോമീറ്റര്‍  തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 2,01,142 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. റോഡ്സ്റ്ററിനൊപ്പം അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നീ  മോഡലുകളും യെസ്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT