ജിയോ-ഹോട്ട് സ്റ്റാര്‍ 
Business

ജിയോ-ഹോട്ട് സ്റ്റാര്‍ ഡൊമെയ്ന്‍; റിലയന്‍സല്ല, വെബ്‌സൈറ്റിന് പുതിയ ഉടമകള്‍

ഡല്‍ഹി ആസ്ഥാനമായുള്ള ഡെവലപ്പറില്‍ നിന്ന് തങ്ങള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്ന് ഇവര്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജിയോസിനിമയും ഹോട്ട്സ്റ്റാറും തമ്മിലുള്ള മെഗാ ലയനം ഏകദേശം പൂര്‍ത്തിയായെങ്കിലും JioHotstar.com എന്ന ഡൊമെയ്‌ന്റെ ഉടമസ്ഥാവകാശം ഡല്‍ഹി സ്വദേശിയായ 28 കാരനായിരുന്നു. ഡൊമെയ്ന്‍ സ്വന്തമാക്കണമെങ്കില്‍ ഒരു കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. റിലയന്‍സ് ഡൊമെയ്ന്‍ വാങ്ങിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.

ഡല്‍ഹി സ്വദേശിയായ ആപ് ഡെവലപര്‍ ദുബായിയിലുള്ള 2 കുട്ടികള്‍ക്ക് ഈ ഡൊമെയിന്‍ വിറ്റുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 13 വയസുകാരന്‍ ജൈനം ജെയിന്‍, 10 വയസുകാരി ജീവിക ജെയിന്‍ എന്നിവരാണ് ഡെവലപ്പറില്‍ നിന്ന് ഈ ഡൊമെയിന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഡൊമെയ്‌നില്‍ പങ്കിട്ടിട്ടുണ്ട്. ഈ ഡൊമെയ്ന്‍ ആര്‍ക്കും സ്വന്തമാക്കാമെന്നും, വില്‍പ്പനയ്ക്കായി തുറന്നിടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെയുള്ള യാത്ര ഓര്‍മ്മകള്‍ പോസ്റ്റ് ചെയ്യാന്‍ വെബ്‌സൈറ്റ് ഉപയോഗിക്കുമെന്ന് സഹോദരങ്ങളുടേതായി പുറത്തുവരുന്ന സന്ദേശങ്ങള്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഡെവലപ്പറില്‍ നിന്ന് തങ്ങള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്ന് ഇവര്‍ വിശദീകരിച്ചു.

' ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറെ സഹായിക്കാനാണ് ഡൊമെയ്ന്‍ വാങ്ങിയതെന്നും അവര്‍ പറഞ്ഞു. 'ജിയോ ഹോട്ട്സ്റ്റാര്‍ ഡോട്ട് കോം' തുറക്കുമ്പോഴാണ് ഈ സഹോദരങ്ങളുടെതെന്ന തരത്തില്‍ ഈ സന്ദേശം കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

SCROLL FOR NEXT