ഫയല്‍ ചിത്രം 
Business

ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാനുമായി ജിയോ; അതിവേഗ ഇന്റര്‍നെറ്റ്

ടെലികോം രംഗത്ത് മത്സരം മുറുകുന്നതിനിടെ, ഞെട്ടിക്കുന്ന പ്ലാനുമായി ജിയോ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലികോം രംഗത്ത് മത്സരം മുറുകുന്നതിനിടെ, ഞെട്ടിക്കുന്ന പ്ലാനുമായി ജിയോ. ഒരു രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പുതുതായി അവതരിപ്പിച്ചത്. 30 ദിവസം കാലാവധിയുള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 100എംബി ഡേറ്റ സൗജന്യമായി ലഭിക്കും.

മൈ ജിയോ ആപ്പില്‍ വാല്യൂ സെക്ഷന്‍ വിഭാഗത്തില്‍ അതര്‍ പ്ലാനിന്റെ താഴെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍ കൊടുത്തിരിക്കുന്നത്.  നിലവില്‍ ജിയോയുടെ വെബ്സൈറ്റിൽ പ്ലാന്‍ ദൃശ്യമല്ല. ഡാറ്റ 100 എംബിയേ ഉള്ളുവെങ്കിലും അതിന് ശേഷവും 64കെബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഈ പ്ലാന്‍ അനുസരിച്ച് പത്തുതവണ റീച്ചാര്‍ജ് ചെയ്താല്‍ പത്തുരൂപയ്ക്ക് ഒരു ജിബി അതിവേഗ ഡേറ്റ ലഭിക്കും. നിലവില്‍ ഒരു ജിബി ഡേറ്റയ്ക്ക് 15 രൂപയുടെ പ്രീപെയ്ഡ് വൗച്ചര്‍ വാങ്ങണം. 

അതേസമയം ബേസിക് പ്രീപെയ്ഡ് ഡേറ്റ റീച്ചാര്‍ജ് പ്ലാന്‍ ജിയോ പരിഷ്‌കരിച്ചു. 119 രൂപ പ്ലാന്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. 14 ദിവസം വരെയാണ് കാലാവധി. പരിമിതിയില്ലാതെ ഫോണ്‍ വിളിക്കാനുള്ള സൗകര്യമാണ് ഈ പ്ലാന്റെ മറ്റൊരു പ്രത്യേകത. നേരത്തെ ഈ പ്ലാന്‍ അനുസരിച്ച് എസ്എംഎസ് ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാല്‍ പരിഷ്‌കരിച്ച പ്ലാന്‍ അനുസരിച്ച് 300 എസ്എംഎസ് സൗജന്യമായി ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ