ഫയല്‍ ചിത്രം 
Business

ഡാറ്റ വെട്ടിച്ചുരുക്കി; ജിയോ ഫോണിൽ ഇനി ഈ ജനപ്രീയ പ്ലാനുകൾ ലഭിക്കില്ല 

153 രൂപയുടെ പ്രീപെയിഡ് പ്ലാൻ അടക്കമുള്ള റീച്ചാർജ്ജ് പ്ലാനുകൾ ലഭിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇനിമുതൽ 153 രൂപയുടെ പ്രീപെയിഡ് പ്ലാൻ അടക്കമുള്ള റീച്ചാർജ്ജ് പ്ലാനുകൾ ലഭിക്കില്ല. 2017 ജൂലൈ മുതൽ ലഭ്യമായിക്കൊണ്ടിരുന്ന പ്ലാനുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. 

പുതിയ വിവരം അനുസരിച്ച് 185 രൂപ, 155 രൂപ, 125 രൂപ, 75 രൂപ എന്നീ നാല് പ്ലാനുകളിൽ നിന്നാണ് ഇനി ജിയോ ഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യാനാകുക. മുൻപ് ലഭിച്ചിരുന്ന പ്ലാനുകളിൽ ഏറ്റവും വ്യാപകമായി ആളുകൾ ഉപയോ​ഗിച്ചിരുന്ന 153ന്റെ പ്ലാനുമായി നിലവിൽ ഏറ്റവും സാമ്യം 155രൂപയുടേതിനാണ്. എന്നാൽ പുതിയ പ്ലാനിൽ 1ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അതേസമയം 153ന്റേതിൽ 1.5ജിബി ഡാറ്റ ലഭിച്ചിരുന്നു. 

75 രൂപ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി ഡാറ്റയും 50 എസ്എംഎസും ലഭിക്കും. 125 രൂപ പ്രീപെയ്ഡ് പ്ലാൻ 14 ജിബി ഡാറ്റയും 300 എസ്എംഎസുമാണ് ലഭിക്കുന്നത്. 155 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുമായി 1 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 185 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും 2 ജിബി ഡാറ്റയുമാണ് ‌ലഭിക്കുക.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT