kalayan_jewellers 
Business

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 250-ാം ഷോറൂം അയോധ്യയില്‍; ഈ വര്‍ഷം തുറക്കും

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി കല്യാണ്‍ ജൂവലേഴ്സിന് നിലവില്‍ 235  ഷോറൂമുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഈ വര്‍ഷം ആദ്യം തങ്ങളുടെ 250-ാമത് ഷോറൂം തുറക്കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്. ജനുവരി 22-നാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ക്ഷേത്രത്തില്‍ ആദ്യ മാസങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷം വിനോദസഞ്ചാരികള്‍ എത്തുമെന്ന് അയോധ്യ വികസന അതോറിറ്റി പ്രതീക്ഷിക്കുന്നത്. 

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 30 ഷോറൂമുകള്‍ കൂടി തുറക്കാന്‍ പദ്ധതിയിടുന്നതായും  അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ 15 ഉം മിഡില്‍ ഈസ്റ്റില്‍ രണ്ടും 13 കാന്‍ഡെര്‍ ഷോറൂമുകളും തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി കല്യാണ്‍ ജ്വല്ലേഴ്സിന് നിലവില്‍ 235  ഷോറൂമുകളാണുള്ളത്.

മുന്‍ പാദത്തില്‍ ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമുകള്‍ ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള ഷോറൂമുകളാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT