ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യന്‍ പേസറുടെ ധാരാളിത്ത ബൗളിങ്
Nitish Kumar Reddy joins unwanted list
Nitish Kumar Reddy x
Updated on: 
2 min read

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യന്‍ മീഡിയം പേസര്‍ നിതീഷ് കുമാര്‍ റെഡ്ഡി വഴങ്ങിയത് 4 ഓവറില്‍ 64 റണ്‍സ്! ഇതോടെ താരം ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയിലാണ് നിതീഷും എത്തിയത്.

പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് നേരത്തെ ഈ പട്ടികയില്‍ എത്തിയവര്‍. ഇതില്‍ പ്രസിദ്ധ് കൃഷ്ണയാണ് ഒന്നാമത്. താരം 2023ല്‍ ഗുവാഹത്തിയില്‍ ഓസ്‌ട്രേലിയക്കെതിരെ 4 ഓവറില്‍ 68 റണ്‍സ് വങ്ങിയതാണ് ഒന്നാം സ്ഥാനത്ത്. ചഹല്‍ 2018ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 4 ഓവറില്‍ 64 റണ്‍സ് വഴങ്ങി. ഈ വര്‍ഷം ആദ്യ വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരെയാണ് വരുണ്‍ ചക്രവര്‍ത്തിയുടെ ധാരളിത്ത ബൗളിങ്. താരവും വഴങ്ങിയത് 64 റണ്‍സ്.

നിതീഷിന്റെ ധാരാളിത്ത ബൗളിങ് ന്യൂസിലന്‍ഡിനു റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്താനും അവസരം നല്‍കി. ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടിയ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കെതിരെ എതിരാളി നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ കിവികള്‍ 87 റണ്‍സ് വിജയവും പിടിച്ചെടുത്തു.

Nitish Kumar Reddy joins unwanted list
6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

മത്സരത്തില്‍ സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് നിതീഷിനെ കാര്യമായി ശിക്ഷിച്ചത്. താരം എറിഞ്ഞ 16ാം ഓവറില്‍ കിവി താരം അടിച്ചുകൂട്ടിയത് 32 റണ്‍സ്! ഈ ഓവറില്‍ തുടരെ 4 സിക്‌സുകളാണ് ഫിലിപ്‌സ് പറത്തിയത്. 31 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്‌സിന് അടുത്ത 50ല്‍ എത്താന്‍ വേണ്ടിവന്നത് വെറും 17 പന്തുകള്‍. മൊത്തം 49 പന്തില്‍ 102 റണ്‍സ്.

അവസാന ഓവറില്‍ നിതീഷ് ഗ്ലെന്‍ ഫിലിപ്‌സിനെ പുറത്താക്കിയെങ്കിലും സമയം വൈകി പോയിരുന്നു. 10 സിക്‌സുകളാണ് ഗ്ലെന്‍ ഫിലിപ്‌സ് തൂക്കിയത്.

മത്സരത്തിന്റെ 11 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ ഇന്ത്യ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും മത്സരത്തില്‍ പിറന്നു. അവസാന 10 ഓവറില്‍ കിവികള്‍ അടിച്ചുകൂട്ടിയത് 150 റണ്‍സ്. 2022ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ അവസാന 10 ഓവറില്‍ 151 അടിച്ചതാണ് പട്ടികയില്‍ ഒന്നാമത്. ഈ വര്‍ഷം ആദ്യ സതാംപ്ടനില്‍ നടന്ന പോരില്‍ ഇംഗ്ലണ്ട് 146 റണ്‍സും ഇന്ത്യക്കെതിരെ 11നും 20നും ഇടയിലുള്ള ഓവറുകളില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

Nitish Kumar Reddy joins unwanted list
ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം
Nitish Kumar Reddy joins unwanted list
'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!
Summary

Nitish Reddy entered an unwanted record list after an expensive outing with the ball in the fourth T20I against New Zealand in Auckland on Friday, conceding 64 runs to join an unenviable group of Indian bowlers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER