ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

ലോക ഗുസ്തി ചാംപ്യന്‍ഷിപ്‌സ് വനിതാ വിഭാഗത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ച് മനിഷ ഭന്‍വാല
Manisha Bhanwala India's first-ever women's world wrestling champion
Manisha Bhanwalax
Updated on: 
1 min read

അസ്റ്റാന: ഇന്ത്യന്‍ ഗുസ്തി ചരിത്രത്തില്‍ ഒരിക്കലും മായാത്ത പുതിയ നേട്ടം തുന്നിച്ചേര്‍ത്ത് മനിഷ ഭന്‍വാല. ലോക ഗുസ്തി ചാംപ്യന്‍ഷിപ്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍. ഇന്ത്യന്‍ ഗുസ്തി ചരിത്രത്തില്‍ സീനിയര്‍ വിഭാഗത്തിലെ ആദ്യ വനിതാ ലോക ചാംപ്യന്‍ എന്ന അനുപമ നേട്ടമാണ് മനിഷ സ്വന്തമാക്കിയത്.

59 കിലോ വനിതാ വിഭാഗം പോരാട്ടത്തിന്റെ ഫൈനലില്‍ പാന്‍ അമേരിക്കന്‍ ചാംപ്യയായ യുഎസ്എയുടെ അബിഗെയ്ല്‍ നെറ്റെയെയാണ് മനിഷ മലര്‍ത്തിയടിച്ചത്. കടുത്ത പോരാട്ടം കണ്ട ഫൈനലില്‍ 0-6 എന്ന സ്‌കോറില്‍ മനിഷ വളരെ പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് താരം അവിശ്വസനീയമാം വിധം തിരിച്ചടിച്ചാണ് മത്സരം പിടിച്ചെടുത്തത്. പിന്നില്‍ പോയ ശേഷം കരുത്തോടെ തിരിച്ചടിച്ച് 8-6 എന്ന നിലയില്‍ പോയിന്റ് എത്തിച്ചാണ് മനിഷയുടെ അവിസ്മരണീയ തിരിച്ചു വരവും ചരിത്രമെഴുതിയ വിജയവും.

സീനിയര്‍ ഗുസ്തി ലോക ചാംപ്യന്‍ഷിപ്‌സില്‍ ഇന്ത്യയുടെ സ്വര്‍ണത്തിനായുള്ള 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് കസാഖിസ്ഥാനിലെ അസ്റ്റാനയില്‍ നടന്ന പോരാട്ടത്തില്‍ മനിഷ വിരാമം കുറിച്ചത്. 2010ല്‍ പുരുഷ വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ലോക ചാംപ്യനായ ശേഷം മറ്റൊരു ഇന്ത്യന്‍ പുരുഷ, വനിതാ താരത്തിനും നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ തന്നെ വനിതാ വിഭാഗത്തില്‍ ഒരു താരവും ലോക ചാംപ്യന്‍ ആയിട്ടുമില്ല. ഈ കിരീട വരള്‍ച്ചയ്ക്കാണ് മനിഷ ഒടുവില്‍ തിരശ്ശീലയിട്ടത്.

Manisha Bhanwala India's first-ever women's world wrestling champion
2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

മനിഷ മാത്രമല്ല വനിതാ പോരില്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. 50 കിലോ വിഭാഗത്തില്‍ നീലം സിരോഹി, 76 കിലോയില്‍ മത്സരിച്ച കാല്‍ ധോചക് എന്നിവര്‍ ഫൈനലിലേക്ക് മുന്നേറി ചരിത്രമെഴുതിയിരുന്നു. ഇരുവര്‍ക്കും പക്ഷേ ഫൈനലില്‍ വിജയിക്കാനായില്ല. എങ്കിലും 2 വെള്ളി മെഡല്‍ കൂടി ലോക പോരില്‍ ഇരുവരിലൂടെ ഇന്ത്യ സ്വന്തമാക്കി. ഒരു സ്വര്‍ണവും 2 വെള്ളിയും അടക്കം മൂന്ന് മെഡലുകള്‍ ഇന്ത്യക്ക് സ്വന്തം.

ഇതാദ്യമായാണ് ലോക പോരില്‍ ഒരേ സമയം 3 വനിതാ താരങ്ങള്‍ ഫൈനല്‍ കളിച്ചത്. 2021ലാണ് അവസാനമായി ഇന്ത്യ ലോക പോരില്‍ മെഡല്‍ നേടിയത്. അന്ന് 57 കിലോയില്‍ മത്സരിച്ച അന്‍ഷു മാലിക് വെള്ളി നേടിയിരുന്നു. ആ അധ്യായത്തിലെ ഇന്ത്യയുടെ ഏക മെഡലും ഈ വെള്ളിയായിരുന്നു.

Manisha Bhanwala India's first-ever women's world wrestling champion
ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി
Summary

Indian wrestling has a new history-maker! Manisha Bhanwala produced a sensational performance to clinch the gold medal in the women's 59kg category at the World Wrestling Championships on Friday, becoming India's first-ever women's world champion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER