2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

സികെ നായിഡു ട്രോഫി
Kerala vs Vidarbha CK Nayudu Trophy
Kerala vs Vidarbha CK Nayudu Trophy
Updated on: 
1 min read

നാഗ്പുർ: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ കേരളവും വിദർഭയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 171 റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ ആറ് വിക്കറ്റിന് 216 റൺസെന്ന നിലയിൽ വിദർഭ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ വിദർഭ 411 റൺസും കേരളം 265 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ 146 റൺസിന്റെ ലീഡ് നേടിയ വിദർഭ, അതിവേഗം കേരളത്തിന് മുന്നിൽ വലിയൊരു വിജയലക്ഷ്യമുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയത്. വേഗത്തിൽ സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു.

Kerala vs Vidarbha CK Nayudu Trophy
ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് ഫയസും ക്യാപ്റ്റൻ ജഗ്ജോത് സസനും ചേർന്ന് 131 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഫയസ് 69 പന്തുകളിൽ 71 റൺസും ജഗ്ജോത് സസൻ 68 പന്തുകളിൽ 83 റൺസും നേടി. ആറ് വിക്കറ്റിന് 216 റൺസെന്ന നിലയിൽ വിദർഭ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും അർജുൻ വേണുഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ്യമായ 363 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 21 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എകെ ആകർഷ് എട്ടും കൃഷ്ണനാരായൺ രണ്ടും എസ്എസ് അക്ഷയ് പത്തും റൺസ് നേടി മടങ്ങി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗോവിന്ദ് ദേവ് പൈയും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് സമനിലയൊരുക്കിയത്. ഗോവിന്ദ് 65 റൺസും അഭിജിത് 73 റൺസും നേടി പുറത്താകാതെ നിന്നു.

Kerala vs Vidarbha CK Nayudu Trophy
'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!
Summary

Kerala vs Vidarbha CK Nayudu Trophy Encounter Ends in Draw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER