

മുംബൈ: ആരാധകരെ ആവേശത്തിലാക്കി മുംബൈ ഇന്ത്യന്‍സിന്റെ ചരിത്ര തീരുമാനം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ വീണ്ടും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തമെന്നു ഉറപ്പായി. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത് ശര്‍മയുടെ നായകത്വത്തിനു കീഴില്‍ കളിക്കാന്‍ ഹര്‍ദിക് സമ്മതം അറിയിച്ചതായും വിവരമുണ്ട്.
ഹര്‍ദികിന്റെ പിന്‍ഗാമിയായി രോഹിത് ശര്‍മയടക്കം നിര്‍ദ്ദേശിച്ചത് തിലക് വര്‍മയുടെ പേരായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി രോഹിതിനോട് ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചതോടെയാണ് അദ്ദേഹം നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
മുംബൈ ഇന്ത്യന്‍സിന് 5 തവണ കിരീടം സമ്മാനിച്ച നായകനാണ് രോഹിത്. ചാംപ്യന്‍സ് ട്രോഫി കിരീടവും രോഹിതിന്റെ നായകത്വത്തില്‍ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ടീം ഉടച്ചു വാര്‍ത്താണ് മുംബൈ 2027ലെ ഐപിഎല്‍ സീസണിനായി ഒരുങ്ങുന്നത്.
മഹേല ജയവര്‍ധനെ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മുന്‍ താരവും വിന്‍ഡീസ് ഇതിഹാസവുമായ കിറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് ഇത്തവണ മുഖ്യപരിശീലകനായി നിയമിച്ചിരുന്നു. പുതിയ കോച്ചിങ് സംഘമാണ് മുംബൈ അവതരിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ ബാറ്റിങ് കോച്ച്, മിച്ചല്‍ മക്ലനാഗന്‍ ബൗളിങ് കോച്ച്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ടി ദിലീപാണ് മുംബൈയുടെ പുതിയ ഫീല്‍ഡിങ് പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം തന്നെയായ ധവാല്‍ കുല്‍ക്കര്‍ണിയാണ് ടീമിന്റെ ഡെവലപ്‌മെന്റ് ബൗളിങ് കോച്ച്. പുതിയ സഹ പരിശീലകരുടെ പേരുകള്‍ മുംബൈ ഇന്ത്യന്‍സ് ഒദ്യോഗികമായി പുറത്തുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates