'20' സിക്‌സുകള്‍... '259 റണ്‍സ്'... ന്യൂസിലന്‍ഡിന് റെക്കോര്‍ഡ്!

ഇന്ത്യക്കെതിരെ ശ്രദ്ധേയ നേട്ടം
New Zealand's Glenn Phillips celebrates his century during the T20 cricket international between New Zealand and India in Auckland
Glenn Phillips, India vs New Zealand T20IAP
Updated on: 
2 min read

ഓക്ക്‌ലന്‍ഡ്: നാലാം ടി20യില്‍ ഇന്ത്യക്കെതിരെ 87 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ് തുടരെ മൂന്ന് തോല്‍വികള്‍ക്കു ശേഷമുള്ള ആശ്വാസം കൊണ്ടു. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് കിവികള്‍ ബാറ്റ് വീശിയത്.

മത്സരത്തില്‍ നിശ്ചിത ഓവറില്‍ കിവീസ് നേടിയത് 7 വിക്കറ്റ് നഷ്ടടത്തില്‍ 259 റണ്‍സ്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും വിജയത്തിനൊപ്പം ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഈ വര്‍ഷം തന്നെ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 257 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന ടോട്ടല്‍. ഈ റെക്കോര്‍ഡാണ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പഴങ്കഥയായത്.

സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്‌സ് (107), അര്‍ധ സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രെയ്സ്വെല്‍ (65) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയാണ് ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയത്. 49 പന്തില്‍ 10 ഫോറും 6 ഫോറും സഹിതമാണ് താരത്തിന്റെ ശതകം. ബ്രെയ്‌സ്‌വെല്‍ 25 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 65 റണ്‍സ് വാരി. ഇരുവരുടേയും ബാറ്റിങ് മികവിലാണ് കിവികള്‍ റെക്കോര്‍ഡ് ടോട്ടല്‍ ഉയര്‍ത്തിയത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ ചേര്‍ന്ന് 20 സിക്‌സുകളാണ് പറത്തിയത്.

New Zealand's Glenn Phillips celebrates his century during the T20 cricket international between New Zealand and India in Auckland
ഒടുവില്‍ കിവികള്‍ ചിറകടിച്ചു... വിജയത്തിലേക്ക്!

ഇന്ത്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് നേടി. ദ്യ ഓവറില്‍ ടിം സീഫെര്‍ട്ടിനെ (3) പ്രിന്‍സ് യാദവിന്റെ കൈകളിലെത്തിച്ച മായങ്ക് യാദവ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലും (24) വീണെങ്കിലും ഫിന്‍ അലനും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 17 പന്തില്‍ 31 റണ്‍സടിച്ച അലനെ വീഴ്ത്തി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെയിറങ്ങിയ ബെവന്‍ ജേക്കബ്‌സിനെ കൂട്ടുപിടിച്ച് ഫിലിപ്‌സ് സ്‌കോര്‍ മൂന്നക്കം കടത്തി.

എന്നാല്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ ജേക്കബ്‌സും (7) വീണു. ആറാമനായി ക്രീസിലെത്തിയ ബ്രെയ്സ്വെല്‍ വിസ്‌ഫോടനകരമായ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം വിക്കറ്റില്‍ 40 പന്തില്‍ 115 റണ്‍സാണ് ബ്രെയ്സ്വെലും ഫിലിപ്‌സും ചേര്‍ന്ന് അടിച്ചെടുത്തത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 16-ാം ഓവറില്‍ തുടരെ നാല് സിക്‌സറുകളാണ് ഫിലിപ്‌സ് അടിച്ചെടുത്തത്. ആകെ 32 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 200 കടന്നു.

New Zealand's Glenn Phillips celebrates his century during the T20 cricket international between New Zealand and India in Auckland
ആദ്യ ഇന്ത്യന്‍ താരം! ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ്
Summary

Glenn Phillips and Michael Bracewell powered New Zealand to a massive 259 for seven against India in the fourth T20I in Auckland on Friday, with the hosts using an aggressive approach to post the highest total by any team against India in the format

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER