6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

തങ്ങളുടെ മണ്ണിലെ ഇന്ത്യന്‍ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ന്യൂസിലന്‍ഡ്
Team India wicket celebration
Team Indiax
Updated on: 
1 min read

ഓക്ക്‌ലന്‍ഡ്: ടി20 പരമ്പരയിലെ നാലാം പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ വിജയിച്ച് പരമ്പരയില്‍ ആശ്വാസം കൊണ്ടത് മാത്രമല്ല ന്യൂസിലന്‍ഡിനെ സമാധാനത്തിലാക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെന്ന നാണക്കേടിനുമാണ് കിവികള്‍ അവസാനം കുറിച്ചത്.

2020നും 2026നും ഇടയില്‍ 11 ടി20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിച്ചത്. അതില്‍ 10 തുടര്‍ വിജയങ്ങളാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ അവര്‍ക്കെതിരെ സ്വന്തമാക്കിയത്. ഈ വിജയക്കുതിപ്പാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ച്വറി ബലത്തില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി കിവികള്‍ അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 2 ഫുള്‍ മെമ്പര്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള രണ്ടാമത്തെ വിജയക്കുതിപ്പ് കൂടിയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് മണ്ണിലെ മുന്നേറ്റം. ഈ റെക്കോര്‍ഡിലും നിലവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണ്. ശ്രീലങ്കക്കെതിരെ ഇന്ത്യ സ്വന്തം മണ്ണില്‍ 11 തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയതാണ് റെക്കോര്‍ഡ്. 2016 മുതല്‍ 2023 വരെയാണ് ഈ റെക്കോര്‍ഡ് കുതിപ്പ്.

Team India wicket celebration
ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

2010നും 2022നും ഇടയില്‍ ന്യൂസിലന്‍ഡ് ബംഗ്ലാദേശില്‍ തുടരെ 9 ടി20 മത്സരങ്ങള്‍ വിജയിച്ചതാണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാനും സമാന രീതിയില്‍ 9 തുടര്‍ വിജയങ്ങള്‍ നേടിയിട്ടുണ്ട്. 2011നും 2021നും ഇടയില്‍ പാകിസ്ഥാനും സിംബാബ്‌വെയില്‍ തുടര്‍ച്ചയായി 9 ടി20 പോരാട്ടങ്ങള്‍ വിജയിച്ചു.

ടി20യില്‍ ഇന്ത്യക്കെതിരെ എതിര്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും കിവികള്‍ നാലാം പോരില്‍ സ്വന്തമാക്കി. അവര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതാണ് റെക്കോര്‍ഡ്. ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഈ വര്‍ഷം തന്നെ നേടിയ 3 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന സ്‌കോറാണ് കിവികള്‍ മാസങ്ങള്‍ക്കുള്ളില്‍ തിരുത്തിയത്.

ഇന്ത്യന്‍ തോല്‍വി 87 റണ്‍സിനാണ്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയാണ് ഇത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തുടരെ ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചാണ് നാലാം പോരിനെത്തിയത്. നിലവില്‍ പരമ്പര 3-1 എന്ന നിലയില്‍.

Team India wicket celebration
'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!
Team India wicket celebration
'20' സിക്‌സുകള്‍... '259 റണ്‍സ്'... ന്യൂസിലന്‍ഡിന് റെക്കോര്‍ഡ്!
Summary

Team India's unbeaten run against New Zealand in T20Is on their home ground ended on Friday after the hosts handed the visitors an 87-run defeat in the fourth match at Eden Park in Auckland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER