തൊഴില്‍സമയം ദിവസം 14 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തണമെന്ന് കര്‍ണാടകയിലെ ഐടി കമ്പനികള്‍ പ്രതീകാത്മക ചിത്രം
Business

തൊഴില്‍സമയം ദിവസം 14 മണിക്കൂര്‍, നിര്‍ദേശവുമായി ഐടി കമ്പനികള്‍; കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയില്‍

ജീവനക്കാരുടെ തൊഴില്‍സമയം ദിവസം 14 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തണമെന്ന് കര്‍ണാടകയിലെ ഐടി കമ്പനികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജീവനക്കാരുടെ തൊഴില്‍സമയം ദിവസം 14 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തണമെന്ന് കര്‍ണാടകയിലെ ഐടി കമ്പനികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഐടി കമ്പനികള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം മനുഷ്യത്വരഹിതമെന്ന് വിളിച്ച് ജീവനക്കാര്‍ അടക്കം പ്രതിഷേധത്തിലാണ്.

കര്‍ണാടക ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്ത് ഇത് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒന്‍പതുമണിക്കൂര്‍ ജോലിയും പരമാവധി ഒരു മണിക്കൂര്‍ ഓവര്‍ടൈമും ഉള്‍പ്പെടെ പത്തുമണിക്കൂര്‍ വരെയാണ് ജോലി സമയം. ഐടി കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ സാധാരണ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താനാണ് പറയുന്നത്. രണ്ടു മണിക്കൂറെങ്കിലും ഓവര്‍ടൈമായി ജീവനക്കാരെ കൊണ്ട് ജോലിയെടുപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞദിവസം തൊഴില്‍വകുപ്പ് വിളിച്ചു ചേര്‍ത്ത ഐടി കമ്പനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ജോലി സമയം നീട്ടാനുള്ള നീക്കത്തില്‍ കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ജോലി ചെയ്യുന്ന ഷിഫ്റ്റുകളുടെ എണ്ണം കുറയുന്നതിനാല്‍ തൊഴിലാളികളില്‍ മൂന്നിലൊന്ന് പേര്‍ക്കും തൊഴിലില്ലാതാകുമെന്ന് യൂണിയന്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

'ഐടി മേഖലയിലെ 45% ജീവനക്കാര്‍ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55% ശാരീരിക ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. ജോലി സമയം വര്‍ധിക്കുന്നത് ഈ സാഹചര്യം കൂടുതല്‍ വഷളാക്കും,'- കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT