'ആ സ്വപ്‍നം ബാക്കി'... യുസ്‍വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!

'ഇന്ത്യക്കായി ഇനിയും വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അ​ഗ്രഹം'
Yuzvendra Chahal bowling
Yuzvendra Chahalinsata
Updated on: 
2 min read

ചണ്ഡീ​ഗഢ്: ഇന്ത്യൻ ലെ​ഗ് സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് (റെഡ് ബോൾ) ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട റെഡ് ബോൾ ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചില്ലെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിനം, ടി20) ഇന്ത്യക്കായി ഇനിയും കളിക്കാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നു 35കാരൻ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ചഹൽ ഒരു ടെസ്റ്റ് മത്സരത്തിൽ പോലും ഇന്ത്യൻ ജേഴ്സി അണിഞ്ഞില്ല. 2023 ഓ​ഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പോരിലാണ് താരം അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.

148 വിക്കറ്റുകൾ

2009ൽ ഹരിയാനയ്ക്കു വേണ്ടിയാണ് ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 148 വിക്കറ്റുകൾ അദ്ദേഹം നേടി. ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്താണ് താൻ കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചതെന്നു ചഹൽ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.

Yuzvendra Chahal bowling
'30' മിനിറ്റ്... ഇടിച്ചും ​ഗുസ്തിപിടിച്ചും 'ഇന്ത്യ' സ്വന്തമാക്കിയത് 3 'സ്വര്‍ണം'!

കുറിപ്പ്

'10 വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒറു റെഡ് ബോൾ കൈയിലെടുക്കുന്നത്. അന്ന് എനിക്ക് അറിയില്ലായിരുന്നു ഈ കളിയോട് ഇത്രയധികം പ്രണയം തോന്നുമെന്ന്. എന്നെ സംബന്ധിച്ചെടുത്തോളം റെഡ് ബോൾ ക്രിക്കറ്റ് മറ്റൊരു ഫോർമാറ്റ് മാത്രമായിരുന്നില്ല. ക്ഷമ, സ്വഭാവ​ഗുണം, പ്രതിരോധശേഷി, കൂടാതെ മണിക്കൂറുകളോളം മൈതാനത്ത് നിന്നു ഓരോ റണ്ണിനും ഓരോ വിക്കറ്റിനും വേണ്ടി പോരാടുന്നതിന്റെ സന്തോഷം എന്തെന്നു ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്.'

'ലോർഡ‍്സിലാണ് ഞാൻ എന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ഇത് പറയുമ്പോൾ വലിയ വികാരമാണ് ഉള്ളിൽ നിറയുന്നത്. കാരണം വർഷങ്ങളോളം ഞാൻ മനസിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്യാപ് അണിയുക എന്നത്. അത് സംഭവിച്ചില്ലായിരിക്കാം. എന്നാൽ ഈ ഫോർമാറ്റിൽ ലഭിച്ച അവസരങ്ങളിലും യാത്രയിലും ഞാൻ പൂർണ തൃപ്തനും അത്യധികം നന്ദിയുള്ളവനുമാണ്. റെഡ് ബോൾ എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില ഓർമകൾ സമ്മാനിച്ചു. അതൊരിക്കലും മാഞ്ഞു പോകില്ല.'

'പക്ഷേ എന്റെ കളി ഇവിടം കൊണ്ടൊന്നും തീർന്നിട്ടില്ല. രാജ്യത്തിനു വേണ്ടി കളിക്കാനുള്ള ആ​ഗ്രഹം ഇപ്പോഴും എന്നിൽ പടർന്നുപന്തലിച്ചു നിൽക്കുന്നു. എന്നിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഏകദിന, ടി20 ഫോർമാറ്റുകളിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പരമാവധി ഞാൻ ശ്രമിക്കും.'

'ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ശ്രീ രൺബീർ സിങ് മഹിന്ദ്ര സാർ, ശ്രി അനിരുദ്ധ് സിങ് ചൗധരി സാർ എന്നിവർക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും വിശ്വാസത്തിനും എന്റെ പ്രത്യേക നന്ദി. 10 വയസിൽ ആദ്യമായി ചുവന്ന പന്ത് കൈയിലെടുത്തതു മുതൽ അവസാന ഫസ്റ്റ് ക്ലാസ് മത്സരം വരെയുള്ള ഈ യാത്ര ശരിക്കും അദ്ഭുതകരമായിരുന്നു'- ചഹൽ കുറിച്ചു.

Yuzvendra Chahal bowling
സൂപ്പര്‍ സെവനില്‍ ആരാകും എതിരാളികള്‍; ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം; പ്രതീക്ഷയില്‍ ആരാധകര്‍
Yuzvendra Chahal bowling
മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം
Summary

India leg-spinner Yuzvendra Chahal on Friday announced his retirement from first-class cricket, bringing an end to his red-ball career after 17 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com