സൂപ്പര്‍ സെവനില്‍ ആരാകും എതിരാളികള്‍; ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം; പ്രതീക്ഷയില്‍ ആരാധകര്‍

57 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍ണമെന്റ് ഒക്ടോബര്‍ 2-ന് ആരംഭിക്കും
India's 2027 ODI World Cup schedule: All fixtures, potential Super 7s opponents, venues and timings
വിരാട് കോഹ് ലിയും രോഹിത് ശര്‍മയും
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: 2027 ഐസിസി ഏകദിന ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുക. 57 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍ണമെന്റ് ഒക്ടോബര്‍ 2-ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കെതിരെ കേപ് ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഒക്ടോബര്‍ 7-നാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ വെച്ച് ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.

പാകിസ്ഥാന്‍, ഓസ്ട്രേലിയ, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍, ക്വാളിഫയര്‍ എ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ സഹ-ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവര്‍ക്കൊപ്പം രണ്ടാം ക്വാളിഫയര്‍ വിജയിക്കുന്ന ടീമും മത്സരിക്കും. രണ്ടു ഗ്രൂപ്പുകളില്‍ നിന്നുമായി ഏറ്റവും മികച്ച ഏഴു ടീമുകള്‍ 'സൂപ്പര്‍ സെവന്‍' ഘട്ടത്തിലേക്ക് യോഗ്യത നേടും. അതില്‍ നിന്ന് ഏറ്റവും മികച്ച നാല് ടീമുകളായിരിക്കും സെമിഫൈനലിലേക്ക് പ്രവേശിക്കുക.

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ വന്നതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍, ഇരുടീമുകളും പരസ്പരം മൂന്നു തവണ വരെ ഏറ്റുമുട്ടാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തവണ, പിന്നീട് സൂപ്പര്‍ സെവനില്‍ ഒരു പ്രാവശ്യം, അതിനുശേഷം സെമിഫൈനലിലോ ഫൈനലിലോ വീണ്ടും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നേക്കാം. 2027 ഒക്ടോബര്‍ 10, ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് മത്സരം.

ഒക്ടോബര്‍ 31: ദക്ഷിണാഫ്രിക്ക - ഇന്ത്യ - ഉച്ചയ്ക്ക് 1:30 - ജോഹന്നാസ്ബര്‍ഗ്

നവംബര്‍ 4: ഇന്ത്യ -ന്യൂസിലാന്‍ഡ് - ഉച്ചയ്ക്ക് 1:30 - പാള്‍

നവംബര്‍ 7: ഇന്ത്യ - പാകിസ്ഥാന്‍- ഉച്ചയ്ക്ക് 1:30 - കേപ് ടൗണ്‍

നവംബര്‍ 10: ഇന്ത്യ - യോഗ്യത നേടുന്ന ടീം- ഉച്ചയ്ക്ക് 1:30 - ഗെബര്‍ഹ

നവംബര്‍ 14: ഇന്ത്യ - ഇംഗ്ലണ്ട് ഉച്ചയ്ക്ക് 1:30 - ഡര്‍ബന്‍

നവംബര്‍ 17: സെമി ഫൈനല്‍ 1 - കേപ് ടൗണ്‍

നവംബര്‍ 18: സെമി ഫൈനല്‍ 2 - ഷ്വാനെ

നവംബര്‍ 21: ഫൈനല്‍ - ജോഹന്നാസ്ബര്‍ഗ്

Summary

India's 2027 ODI World Cup schedule: All fixtures, potential Super 7s opponents, venues and timings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com