kerala gold rate meta Ai image
Business

ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടു തവണയായി കുറഞ്ഞത് 640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയോടെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,18,080 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെ 160 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 14,760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold rate changed, gold rate again decreased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ ( വീഡിയോ)

'ശ്രീകൃഷ്ണന് മുന്നില്‍ മന്തി'; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

SCROLL FOR NEXT