വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി.
Wayanad Township
വയനാട് ടൗണ്‍ഷിപ്പ് FILE
Updated on
1 min read

കോഴിക്കോട്: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി.

Wayanad Township
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല, പ്രചാരണത്തിനും വിളിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്ന് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്‍കി. 50 വര്‍ഷത്തേയ്ക്ക്് തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പയായി കേന്ദ്രം നല്‍കിയ 529 കോടി രൂപയും പുനരധിവാസത്തിന് നല്‍കി.

Wayanad Township
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

43.56 കോടി ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി. ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍.

Summary

Amount allocated by government for chooralmala-Mundakai rehabilitation has been released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com