സ്വര്‍ണവില Meta AI
Business

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,680 രൂപയാണ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണുണ്ടായത്.

ഇന്നലെ രാവിലെ പവന് 280 രൂപ കുറവിലാണ് വ്യാപാരം ആരംഭിച്ചത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഉച്ചതിരിഞ്ഞു വില വീണ്ടും കുറയുന്ന കാഴ്ചക്കാണ് ഇന്നലെ വിപണി സാക്ഷിയായത്. 1440 രൂപ ഇടിഞ്ഞതോടെ വില 1,10,280 രൂപ എന്ന നിലയിലെത്തി. വൈകുന്നേരം വീണ്ടും പവന് 560 രൂപ കൂടി കുറഞ്ഞു. ഇതോടെ മൂന്നു തവണയായി പവന് 2280 രൂപ കുറഞ്ഞു. എന്നാല്‍ രാത്രിയോടെ പവന് 720 രൂപയുടെ വര്‍ധനയോടെ 1,10,440 രൂപയിലെത്തിയിരുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate on 02 may 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

SCROLL FOR NEXT