ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി ടര്‍ബോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Redmi Turbo 5
Redmi Turbo 5source: Redmi
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി ടര്‍ബോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മാത്രം ലഭ്യമായിരുന്ന, പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന 'ടര്‍ബോ' സീരീസ് ഫോണ്‍ റെഡ്മി ഇന്ത്യയില്‍ എത്തിക്കുന്നത് ഇതാദ്യമായാണ്.

മികച്ച കരുത്തും മികച്ച തെര്‍മല്‍ മാനേജ്മെന്റും ഗെയിമിങ് സവിശേഷതകളും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് റെഡ്മി ടര്‍ബോ 5 എത്തിച്ചിരിക്കുന്നത്. കടുത്ത മത്സരമുള്ള മിഡ്-ടു-പ്രീമിയം സെഗ്മെന്റിലാണ് ഇത് അവതരിപ്പിച്ചത്. ഡൈമന്‍സിറ്റി 8500 അള്‍ട്രാ ചിപ്സെറ്റ്, 100W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7,540 mAh ബാറ്ററി, ഡോള്‍ബി വിഷന്‍ ഡിസ്പ്ലേ, ഐപി റേറ്റിംഗുകള്‍ എന്നിവയോടെയാണ് റെഡ്മി ടര്‍ബോ 5 വരുന്നത്.

120Hz റിഫ്രഷ് റേറ്റും 3,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഗൊറില്ല ഗ്ലാസ് 7i (Gorilla Glass 7i) സംരക്ഷണവും ഈ സ്‌ക്രീനിനുണ്ട്. ഫോണിന് 8.1 മില്ലീമീറ്റര്‍ കനമുണ്ട്. മെറ്റല്‍ ചേസിസും ഗ്ലാസ് ബാക്കുമുള്ള ഫോണിന്റെ കാമറ മൊഡ്യൂളുകള്‍ക്ക് ചുറ്റുമായി എല്‍ഇഡി റിംഗ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ഇവ 8 നിറങ്ങളില്‍ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. കൂടാതെ, പൊടി, വെള്ളം, അമിത മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള IP66, IP68, IP69, IP69K റേറ്റിങ്ങുകള്‍ ഈ ഫോണിനുണ്ട്.

4nm പ്രോസസ്സില്‍ നിര്‍മ്മിച്ചതും 3.4GHz മാക്‌സിമം ക്ലോക്ക് സ്പീഡുള്ളതുമായ മീഡിയടെക് ഡൈമന്‍സിറ്റി 8500 അള്‍ട്രാ (MediaTek Dimensity 8500 Ultra) പ്രോസസറാണ് റെഡ്മി ടര്‍ബോ 5ന് കരുത്ത് പകരുന്നത്. ഇതിനോടൊപ്പം 12GB വരെയുള്ള LPDDR5X / LPDDR5X Ultra റാമും UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഹൈപ്പര്‍ ഒഎസ് 3-ല്‍ (HyperOS 3) പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4 വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

Redmi Turbo 5
ബാറ്ററി ചാര്‍ജ് ഉടൻ തീര്‍ന്നുപോകുമെന്ന ആശങ്ക വേണ്ട!; 8000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി പി4ആര്‍ വിപണിയില്‍

പെര്‍ഫോമന്‍സ് ഫോണ്‍ ആയതിനാല്‍ ഇതില്‍ 5,300mm² തെര്‍മല്‍ കൂളിംഗ് സിസ്റ്റം നല്‍കിയിട്ടുണ്ട്. സോണി IMX882 സെന്‍സര്‍ ഉപയോഗിക്കുന്ന 50എംപി പ്രധാന കാമറയും 8എംപി അള്‍ട്രാ വൈഡ് കാമറയും അടങ്ങുന്ന ഡ്യുവല്‍ കാമറ സംവിധാനമാണ് ടര്‍ബോ 5-ല്‍ ഉള്ളത്. മുന്‍പില്‍ 20എംപി സെല്‍ഫി കാമറയും നല്‍കിയിരിക്കുന്നു. OIS, EIS പിന്തുണയോടെ 4K 60FPS-ല്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഈ കാമറകള്‍ക്ക് സാധിക്കും. ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 1 മണിക്കൂറും 10 മിനിറ്റും മതിയെന്ന് ഷവോമി അവകാശപ്പെടുന്നു. 35,999 രൂപ മുതല്‍ 38,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Redmi Turbo 5
8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍
Summary

Redmi Turbo 5 with Dimensity 8500 Ultra, 7540 mAh battery launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com