

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണായ ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ മൊബൈല്‍ ഫോണ്‍ ഇതിനകം തന്നെ ചൈനയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, മികച്ച സ്‌ക്രീന്‍ പെര്‍ഫോമന്‍സിനായി ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള വലിയ ഡിസ്പ്ലേയും, മികച്ച ബാറ്ററി ബാക്കപ്പ് ഉറപ്പുനല്‍കുന്ന 8,000 mAh ബാറ്ററിയും ഈ ഫോണില്‍ ഉണ്ടായേക്കാം. 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റോട് കൂടിയ 6.82 ഇഞ്ച് LTPO AMOLED ഫ്‌ലാറ്റ് സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് 4500 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ് മറ്റൊരു പ്രത്യേകതായേക്കാം.
3 nm പ്രോസസറിൽ നിര്‍മ്മിച്ച മീഡിയടെക് ഡൈമന്‍സിറ്റി 9500 മോണ്‍സ്റ്റര്‍ എഡിഷന്‍ (MediaTek Dimensity 9500 Monster Edition) ചിപ്സെറ്റായിരിക്കും ഈ സ്മാര്‍ട്ട്ഫോണിന് കരുത്തുപകരുക. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്യു3 (Q3) കസ്റ്റം ഇ-സ്‌പോര്‍ട്‌സ് ഗെയിമിങ് ചിപ്പും ഇതിലുണ്ടാകുമെന്ന് പറയപ്പെടുന്നു. 16GB വരെയുള്ള LPDDR5X റാമും, 1TB വരെയുള്ള യുഎഫ്എസ് 4.1 (UFS 4.1) ഇന്റേണല്‍ സ്റ്റോറേജും ഈ ഫോണിന് ഒപ്പമുണ്ടാകും.
ഫോണിന്റെ പിന്‍ഭാഗത്ത് 200MP സാംസങ് S5KHP5 പ്രൈമറി സെന്‍സറും 50MP അള്‍ട്രാ-വൈഡ് ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. സെല്‍ഫികള്‍ക്കായി 16MP കാമറയും ഈ സ്മാര്‍ട്ട്ഫോണില്‍ പ്രതീക്ഷിക്കുന്നു. ഫോണിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍, 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 8,000mAh അള്‍ട്രാ-തിന്‍ സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡിസംബറോടെ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും. അഭ്യൂഹങ്ങള്‍ അനുസരിച്ച്, ഈ ഫോണിന് ഏകദേശം 60,000 രൂപയോളമായിരിക്കും വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates