kerala gold  Ai image
Business

ആഗോള വിപണിക്കൊപ്പം ചലിച്ച് സ്വര്‍ണവില; ഉച്ചയോടെ 520 രൂപ വര്‍ധിച്ചു; വീണ്ടും ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരിച്ചുകയറി സ്വര്‍ണവില

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരിച്ചുകയറി സ്വര്‍ണവില. രാവിലെ ആഗോള വിപണിയില്‍ വന്‍കുതിപ്പ് ഉണ്ടായിട്ടും കേരളത്തില്‍ സ്വര്‍ണവില കുത്തനെ താഴ്ന്നിരുന്നു. രാവിലെ പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പവന് 520 രൂപയാണ് കൂടിയത്. 1,25,040 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 16,630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

kerala gold rate today, gold rate increased again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

'എന്തൊരു ഓവറാ, ക്യൂട്ട്നസ് വാരി വിതറുന്നു'; വിജിലേഷിന് അവാർഡ് കൊടുത്ത റിയയ്ക്ക് വിമർശനം

ചപ്പാത്തി ചുടുമ്പോൾ പൊങ്ങി വരുന്നില്ലേ? ഇങ്ങനെ ചെയ്താൽ ബലൂൺ പോലെ വീർക്കും

സിദ്ധിഖിനെ കൂവിവിളിച്ചത് ശശിയായ നടപടിയല്ല; ആസൂത്രിതമല്ലെന്ന് മന്ത്രി കെ രാജന്‍

കോക്പിറ്റില്‍ കമ്പനി ഉടമയുടെ ഉറക്കം, ഗുരുതര ആരോപണവുമായി അജിത്പവാറിന്റെ മകന്‍-വിഡിയോ

SCROLL FOR NEXT