kerala gold rate today AI image
Business

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; വീണ്ടും 1,16,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,16,000ന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,16,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 880 രൂപയാണ് തിരിച്ചുകയറിയത്.

ഇന്ന് ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT